കോട്ടയം: കുമരകത്ത് ജനപ്രതിനിധികെള ആക്രമിച്ച സംഭവത്തിനുപിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സേതു, ജയകുമാർ എന്നിവർ ബുധനാഴ്ച രാവിലെ പഞ്ചായത്തിലേക്ക് പോകുംവഴി മുഖംമൂടി ധരിച്ചെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കാലും കൈയും ഒടിഞ്ഞ പി.കെ. സേതു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ജയകുമാറിന് മുറിവേറ്റിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ സി.പി.എം പ്രവർത്തകൻ അമ്പിളിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും ബി.ജെ.പി ആരോപിച്ചു. ഇയാൾക്കെതിരെ കാപ്പ ചുമത്തി പ്രേത്യകസംഘം അന്വേഷണം നടത്തണം. ബി.ജെ.പിയുടെ ജില്ല ഒാഫിസും വാഹനവും അടിച്ചുതകർത്തിന് പിന്നാലെ 11ഒാളം വീടുകളാണ് വിവിധയിടങ്ങളിൽ ആക്രമിക്കപ്പെട്ടത്. ജില്ലയിലെ സി.പി.എം ആക്രമണത്തിന് പൊലീസ് കൂട്ടുനിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ജില്ല സെക്രട്ടറി കെ.പി. ഭുവനേഷ്, മണ്ഡലം പ്രസിഡൻറ് ബിനു ആർ. വാര്യർ, ആർ.എസ്.എസ് ജില്ല കാര്യവാഹ് ജി. സജീവ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.