കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് അഭിമാനനേട്ടം. ഇക്കുറി 98.21 ശതമാനം നേടി സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും 99.36 ശതമാനം സ്വന്തമാക്കി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനവും നേടിയത് ഇരട്ടിമധുരമായി. 10,892 ആൺകുട്ടികളും 10,877 പെൺകുട്ടികളും ഉൾപ്പെടെ 21,679 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 10,622 ആൺകുട്ടികളും 10,757 പെൺകുട്ടികളും ഉൾപ്പെടെ 21,379 പേർ ഉപരിപഠനത്തിന് അർഹതനേടി. ജില്ലയിൽ 148 സ്കൂൾ 100 ശതമാനം വിജയംനേടി. 42 സർക്കാർ സ്കൂളുകളും 87 എയിഡഡ് സ്കൂളുകളും 19 അൺ എയിഡഡ് സ്കൂളുകളും ഉൾപ്പെടും. നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെയും മുഴുവൻ വിഷയത്തിന് എ പ്ലസ് നേടിയവരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞവർഷം 134 സ്കൂളുകൾക്കാണ് നൂറുമേനി ലഭിച്ചത്. ഇത്തവണ 14 സ്കൂളുകൾ കൂടി നൂറുമേനി പട്ടികയിൽ ഇടംനേടിയതോടെ 148 ആയി സ്ഥാനക്കയറ്റം ലഭിച്ചു. ജില്ലയിൽ 966 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് േഗ്രഡ് കരസ്ഥമാക്കി. കഴിഞ്ഞതവണ 934 പേർക്കാണ് എ പ്ലസ് നേടാനായത്.കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം വിദ്യാഭ്യാസ ജില്ലകൾ മികച്ചവിജയമാണ് നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ലയായ കടുത്തുരുത്തിയിൽ 99.36 ശതമാനമാണ് വിജയം. ഇവിടെ 3618 പേര് പരീക്ഷയെഴുതിയതിൽ 3595 പേര് വിജയിച്ചു. 207 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കടുത്തുരുത്തിക്ക് തൊട്ടുപിന്നിലാണ് കഴിഞ്ഞതവണ സംസ്ഥാനത്ത് മൂന്നാംസ്ഥാനം നേടിയ പാലാ വിദ്യാഭ്യാസ ജില്ല- വിജയം 98.9 ശതമാനമാണ്. 3652 പേർ പരീക്ഷയെഴുതിയതിൽ 3612 പേര് വിജയിച്ചു. ഇതില്‍ 237 വിദ്യാര്‍ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 97.87 ശതമാനം വിജയം നേടിയ കാഞ്ഞിരപ്പള്ളിയില്‍ പരീക്ഷയെഴുതിയത് 5640 പേരാണ്. ഇതില്‍ 5520 പേര് വിജയിച്ചു. 207 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടാനായി. കോട്ടയം വിദ്യാഭ്യാസ ജില്ലക്ക് 97.66 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 8859 പേര് പരീക്ഷയെഴുതിയതിൽ 8652 പേര് ഉപരിപഠനത്തിന് അർഹതനേടി. 315 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസും നേടി. പാലാ വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ 50 സ്കൂളുകളില്‍ 36 എണ്ണം നൂറുമേനി നേട്ടം കൊയ്തു. കാഞ്ഞിരപ്പള്ളിയിൽ 70 വിദ്യാലയങ്ങളിൽ 32 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. കോട്ടയത്ത് 53 സ്കൂളുകള്‍ നൂറുമേനി കൊയ്തപ്പോള്‍ കടുത്തുരുത്തിയിൽ 43 സ്കൂളുകളില്‍ 27 എണ്ണം നൂറുശതമാനം വിജയം നേടി. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ എയിഡഡ് സ്കൂളുകളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതില്‍ മുന്നില്‍. എയിഡഡ് മേഖലയില്‍നിന്ന് 18,000 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 17,704 പേര് വിജയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 2,419 പേര് പരീക്ഷയെഴുതിയപ്പോള്‍ 2,327 പേരും അണ് എയിഡഡില്‍ 1,350 പേര് പരീക്ഷയെഴുതിയതില്‍ 1,348 പേരും യോഗ്യരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.