ഈരാറ്റുപേട്ട: മൂന്നിലവില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലെ ഭിന്നിപ്പിന് തുടക്കംകുറിച്ച ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്കി. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കേരള കോണ്‍ഗ്രസിലെ ഷേര്‍ളി സാമുവലിനെതിരെയാണ് ഈരാറ്റുപേട്ട ബി.ഡി.ഒക്ക് നോട്ടീസ് നല്‍കിയത്. സമിതിയില്‍ മൂന്ന് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സി.പി.എം കക്ഷികള്‍ക്ക് ഓരോ അംഗം വീതമാണുള്ളത്. ഇതില്‍ രണ്ടുപേരും ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്. േകാണ്‍ഗ്രസിലെ ജയിംസ് ആൻറണിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന െതരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നേരിട്ട് മത്സരിച്ചിരുന്നു. തുടര്‍ന്ന് നടന്ന വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇതോടെ സി.പി.എമ്മിലെ ഷാജി ജോണ്‍ വൈസ് പ്രസിഡൻറായി. ഇപ്പോള്‍, സി.പി.എമ്മിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.