ഫ​യ​റി​ങ്​ പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യു​ണ്ട​ക​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ പ​തി​ച്ചു

കോട്ടയം: പൊലീസിെൻറ വാർഷിക ഫയറിങ് പരിശീലനത്തിനിടെ വെടിയുണ്ടകൾ സമീപത്തെ കെട്ടിടങ്ങളിൽ പതിച്ചതായി പരാതി. നാട്ടകം പോളിടെക്നിക് കോളജ് ഗ്രൗണ്ടിലെ ഫയർറേഞ്ചിൽനിന്നുള്ള വെടിയുണ്ടകളാണ് ചൊവ്വാഴ്ച രാവിലെ പത്തിന് എം.സി റോഡരികിലുള്ള റോയൽ ബജാജ്, മഹീന്ദ്ര എന്നീ വാഹനകമ്പനികളുടെ ഷോറൂമുകളുടെ കണ്ണാടി ചില്ലിലും മേൽക്കൂരയിലും വൻശബ്ദത്തോടെ പതിച്ചത്. ശബ്ദംകേട്ട് ഓടിയെത്തിയ ഷോറൂം ജീവനക്കാരും ചുട്ടുപഴുത്ത് പുകവമിക്കുന്ന രണ്ടു വെടിയുണ്ട കണ്ടെത്തി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചിങ്ങവനം െപാലീസ് സ്ഥലത്തെത്തി. എന്നാൽ, പരിശീലനത്തിനിടെ വെടിയുണ്ടകൾ സമീപത്തെ കെട്ടിടങ്ങളിൽ പതിച്ചെന്ന പരാതി ശരിയല്ലെന്ന് എ.ആർ ക്യാമ്പ് ഡിവൈ.എസ്.പി. അശോക് കുമാർ പറഞ്ഞു. പരിശീലനത്തിെൻറ ഭാഗമായി രാവിലെ ആറുമുതൽ 10 വരെ ഷൂട്ടിങ് പരിശീലനം നടത്തിയിരുന്നു. റൈഫിൾ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിൽ വെടിയുണ്ടകൾ പരമാവധി 50 മീറ്റർ മാത്രമേ പോകൂ. മാത്രമല്ല, ഷൂട്ടിങ് റേഞ്ച് 40 അടി ഉയരത്തിൽ മറച്ചിട്ടുമുണ്ട്. പുറത്തേക്കുപോകുന്ന ഓരോ വെടിയുണ്ടയിലും 25 ഗ്രാം ഈയം ഉണ്ടാകാറുണ്ട്. കിലോക്ക് 800ഒാളം രൂപ വിലവരുന്ന ഈയം ശേഖരിക്കാൻ പലപ്പോഴും സമീപത്തുള്ളവർ വരാറുണ്ട്. ഇത്തരത്തിൽ ഈയം ശേഖരിച്ചശേഷം അവശേഷിച്ച വെടിയുണ്ടകൾ എറിഞ്ഞുകളഞ്ഞപ്പോൾ ഷോറൂമുകളുടെ മേൽക്കൂരയിൽ വീണതാകാമെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ചിങ്ങവനം എസ്.ഐ അനൂപ് സി. നായർ, പരിശീലനത്തിെൻറ ചുമതലയുള്ള എ.ആർ ക്യാമ്പ് ഡിവൈ.എസ്.പി. അശോക് കുമാർ എന്നിവർക്ക് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.