തെ​ള്ളി​യാ​മ​റ്റ​ത്തെ മ​ദ്യ​വി​ൽ​പ​ന​ശാ​ല: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു

ഈരാറ്റുപേട്ട: തലപ്പലം ഗ്രാമപഞ്ചായത്തിലെ തെള്ളിയാമറ്റത്ത് ആരംഭിച്ച വിദേശമദ്യ വിൽപനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഒാഫിസ് ഉപരോധിച്ച ആക്ഷൻ കൗൺസിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമ്പതോളം വരുന്ന പ്രവർത്തകർ തിങ്കളാഴ്ച ഉച്ചയോടെയാണ് ഓഫിസ് ഉപരോധിച്ച് സെക്രട്ടറിയെ തടഞ്ഞത്. ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധസമരത്തിന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.ബി. സതീഷ്, അനൂപ് ജി.നായർ, അരുൺ പ്രസാദ്, വിലാസിനി ബേബി, രമാദേവി, ജലജ പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. ഈരാറ്റുപേട്ടയിൽ പ്രവർത്തിച്ചിരുന്ന വിദേശമദ്യശാല തലപ്പലം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിലേക്ക് മാറ്റിസ്ഥാപിച്ച നടപടിക്കെതിരെ ഗ്രാമപഞ്ചായത്തും രംഗത്തെത്തി. വിദേശമദ്യശാല ജനജീവിതത്തിന് തടസ്സംവരുത്തുമെന്ന് ഗ്രാമപഞ്ചായത്തിെൻറ അടിയന്തര കമ്മിറ്റി വിലിരുത്തി. മദ്യവിൽപനശാല അവിടെനിന്ന്മാറ്റണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.