മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ചു

പത്തനംതിട്ട: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. 1452 കിലോലിറ്റർ മണ്ണെണ്ണയാണ് ഏപ്രിൽ, മേയ്, ജൂൺ വിഹിതത്തിൽ കുറവുള്ളത്. നിലവിൽ അരലിറ്റർ ലഭിച്ചിരുന്ന വൈദ്യുതീകരിച്ച വീടിന് ഏപ്രിൽ മുതൽ കാൽ ലിറ്റർ മണ്ണെണ്ണ മാത്രമേ ലഭിക്കൂ. വീട്ടാവശ്യത്തിന് കേന്ദ്രസർക്കാർ നൽകുന്ന മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകൾക്ക് സംസ്ഥാന സർക്കാർ മറിച്ചുവിറ്റതുകൊണ്ടാണ് വിഹിതം വെട്ടിക്കുറച്ചതെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോ. ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ വിതരണത്തിനായി 16,908 കി.ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാൽ, ഏപ്രിൽ, മേയ്, ജൂൺ വിഹിതമായി കേന്ദ്രം നൽകിയത് 15,456 കി.ലിറ്റർ മാത്രം. 2012^13 വർഷത്തിൽ 30,300 കി.ലിറ്റർ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകൾക്ക് സംസ്ഥാന സർക്കാർ മറിച്ചുവിറ്റതായി കേന്ദ്ര പെേട്രാളിയം മന്ത്രാലയം കണ്ടെത്തിയിരുന്നു. മറിച്ചുവിറ്റ വിഹിതം തിരിച്ചുപിടിക്കാൻ ഉത്തരവും ഇറക്കി. ഇതിെൻറ അടിസ്ഥാനത്തിൽ 2016 ഡിസംബറിലെ അലോട്ട്മെൻറിൽ 9660 കി.ലിറ്ററും 2017 ഏപ്രിലിലെ അലോട്ട്മെൻറിൽ 1452 കിലോലിറ്ററുമാണ് തിരിച്ചുപിടിച്ചത്. ബാക്കി മണ്ണെണ്ണ അടുത്ത അലോട്ടുമെൻറിലും തിരിച്ചുപിടിക്കും. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും റേഷൻ പഞ്ചസാര വിതരണം നിർത്തിയതും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൗമാസം 27ന് പ്രധാനമന്ത്രിക്കും കേന്ദ്ര പെേട്രാളിയം മന്ത്രിക്കും നിവേദനം നൽകുമെന്നും ബേബിച്ചൻ മുക്കാടൻ പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്ക് മണ്ണെണ്ണ ആവശ്യമുണ്ടെങ്കിൽ സംസ്ഥാനം പ്രത്യേക അപേക്ഷ നൽകിയാൽ നൽകാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടും സംസ്ഥാനം ഇതുവെരയും അപേക്ഷ നൽകിയിട്ടില്ല. റേഷൻ കടകളിലൂടെ മാത്രം വിതരണം ചെയ്യാൻ കേന്ദ്രം നൽകുന്ന മണ്ണെണ്ണ ഇപ്പോഴും സംസ്ഥാനം തിരിമറി നടത്തുകയാണെന്ന് ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. ഏപ്രിൽ മുതൽ റേഷൻ പഞ്ചസാര വിതരണവും നിർത്തിയതായി കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ ബി.പി.എൽ കുടുംബങ്ങൾക്കാണു പഞ്ചസാര ലഭിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ പഞ്ചസാര സബ്സിഡി നിരക്കിൽ വിതരണം ചെയ്യാമെന്നും കേന്ദ്രസർക്കാർ നിർേദശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.