ജ​പ്തി​ചെ​യ്ത വീ​ടി​നു​മു​ന്നി​ല്‍ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി കു​ടും​ബം

ചങ്ങനാശ്ശേരി: വയോധികയായ മാതാവിനൊപ്പം ജപ്തിചെയ്ത വീടിനുമുന്നില്‍ നൊമ്പരക്കാഴ്ചയായി അജിത്തും കുടുംബവും. വീട് നിര്‍മാണത്തിെനടുത്ത ലോണിെൻറ തിരിച്ചടവ് മുടങ്ങി കുടിശ്ശിക കയറിയപ്പോഴാണ് വീട് ജപ്തിചെയ്തത്. തലചായ്ക്കാന്‍ ഇടമില്ലാതെ 90കാരിയായ അമ്മക്കും ഭാര്യക്കും മകള്‍ക്കുമൊപ്പം പണമടക്കാന്‍ വഴിയില്ലാതെ നീറുകയാണ് അജിത്. നീലംപേരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പയറ്റുപാക്ക പെരുവന്താനത്ത് ശാന്തകുമാരിയമ്മയും മകന്‍ അജിത്കുമാറും ഭാര്യ മായയും എട്ട് വയസ്സുകാരി മകളുമാണ് മറ്റ് ആശ്രയമില്ലാത്തതിനാല്‍ അടച്ചുപൂട്ടിയ വീട്ടുവരാന്തയില്‍ മഴയും വെയിലുമേറ്റ് കഴിയുന്നത്. 2002ല്‍ വീടുപണിക്കെടുത്ത രണ്ട് ലക്ഷം രൂപയുടെ പലിശയും പിഴപ്പലിശയും കേസ് െചലവുകളും കൂടി അഞ്ച് ലക്ഷം രൂപ കുടിശ്ശിക ആയതോടെ സി.ജെ.എം കോടതി ഉത്തരവുപ്രകാരം 15ന് ജപ്തി നടപ്പാക്കി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബം ഭീതിയോടെയാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. പകല്‍ സ്വകാര്യ സ്ഥാപനത്തില്‍ അജിത് ജോലിക്ക് പോകുന്നതോടെ പ്രായമായ മുത്തശ്ശിക്ക് കൂട്ടിരിക്കുകയാണ് കൊച്ചുമകള്‍. വായ്പ കുടിശ്ശിക തവണകളായി അടക്കാനും വീടിെൻറ താക്കോല്‍ തിരികെ ലഭിക്കാനുമായി ഹൈകോടതിയില്‍ ഹരജി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.