അ​ഴി​മ​തി​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ്ര​ഖ്യാ​പ​നം ഇ​ന്ന്

കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ അഴിമതിരഹിത സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതിെൻറ ഭാഗമായി തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളുടെ പ്രഖ്യാപനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി കെ.ടി. ജലീൽ നടത്തും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്തുകളുടെ യോഗനടപടികളും മിനിറ്റ്സും ഓൺലൈനാക്കുന്ന സകർമ സോഫ്റ്റ് വെയർ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിയതിെൻറ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ് നിർവഹിക്കും. മുൻ എം.എൽ.എ വി.എൻ. വാസവൻ ‘സകർമ’ ലോഗോ പ്രകാശനം ചെയ്യും. പൊതുജനങ്ങൾക്ക് നികുതി ഓൺലൈനിൽ അടക്കുന്നതിനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഓൺലൈനായി സൗകര്യങ്ങളൊരുക്കുന്ന സഞ്ചയ സാംഖ്യ സോഫ്റ്റ് വെയർ സംയോജനം എല്ലാ പഞ്ചായത്തിലും നടപ്പാക്കിയതിെൻറ പ്രഖ്യാപനം ചടങ്ങിൽ കലക്ടർ സി.എ. ലത നിർവഹിക്കും. വിജിലൻസ് എസ്.പി ജോൺസൺ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോ. പ്രസിഡൻറ് കുഞ്ഞ് പുതുശ്ശേരി, പഞ്ചായത്ത് ജോയൻറ് ഡയറക്ടർ അജിത്കുമാർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഇന്ദിര രാധാകൃഷ്ണൻ (തലപ്പലം), മിനി മനോജ് (മുത്തോലി), രമേഷ് ബി.വെട്ടിമറ്റം (പൂഞ്ഞാർ), സുമംഗലാദേവി (എലിക്കുളം), ജയ ശ്രീധർ (ചിറക്കടവ്), ഷക്കീല നസീർ (കാഞ്ഞിരപ്പള്ളി), പി.കെ. സുധീർ (കോരുത്തോട്), പീലിപ്പോസ് തോമസ് (പാമ്പാടി), പ്രദീപ് (കങ്ങഴ), എൻ. രാജു (തൃക്കൊടിത്താനം), എൻ. മണിലാൽ (ഞീഴൂർ), പി.വി. ഹരിക്കുട്ടൻ (മറവൻതുരുത്ത്), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജോസ്നാമോൾ എന്നിവർ സംസാരിക്കും. പഞ്ചായത്ത്, വിജിലൻസ് വകുപ്പുകൾ സംയുക്തമായാണ് അഴിമതി-രഹിത സദ്ഭരണ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.