ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവം 25 മുതല്‍ ഏപ്രില്‍ മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ 10.30ന് മഹാദേവ സംഗീതോത്സവം പഞ്ചരത്നകീര്‍ത്തനാലാപനം. ഉച്ചക്ക് 12.15നും 12.55നും ഇടയില്‍ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിെൻറ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒന്നിന് പ്രസാദമൂട്ട്. വൈകീട്ട് ഏഴിന് ചാക്യാര്‍കൂത്ത്. ഒമ്പതരയ്ക്ക് ഋഷഭവാഹനമെഴുന്നള്ളത്ത്. 26ന് വൈകീട്ട് ഏഴിന് സംഗീതാര്‍ച്ചന. ഒമ്പതുമുതല്‍ കഥകളി. 27ന് വൈകീട്ട് അഞ്ചരയക്ക് കാഴ്ചശ്രീബലി. രാത്രി ഒമ്പതിന് മേജര്‍സെറ്റ് കഥകളി. 29ന് രാത്രി ഒമ്പതിന് പുല്ലാങ്കുഴല്‍ സമന്വയം. പത്തിന് കല്‍ക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍നിന്ന് കാവടി വിളക്ക്. 30ന് രാവിലെ എട്ടിന് മോര്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ നൂറ്റിയൊന്നുകലം വഴിപാട് വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. രാത്രി ഏഴരക്ക് കഥകളിപദക്കച്ചേരി. 10.30ന് നൃത്തനാടകം ലങ്കേശ്വരന്‍. 31ന് വൈകീട്ട് നാലിന് തേങ്ങായേറ് വഴിപാട്. ഏപ്രില്‍ ഒന്നിന് ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം. മൂന്നിന് തേങ്ങയേറ് വഴിപാട്. 5.30ന് കാഴ്ചശ്രീബലി. വേലകളി, ഏഴരക്ക് സേവ.11.30ന് അത്താഴശ്രീബലി, ദേശവിളക്ക്. ഏപ്രില്‍ രണ്ടിന് വൈകീട്ട് മൂന്നിന് തേങ്ങയേറ് വഴിപാട്. 4.30ന് വലിയ കാഴ്ചശ്രീബലി, വേലകളി. രാത്രി ഏഴിന് കൊട്ടിപ്പാടിസേവ. പത്തിന് ചങ്ങനാശ്ശേരി ടി.എസ്. സതീഷ്കുമാറും സംഘവും അവതരിപ്പിക്കുന്ന നാദലയസാഗരം. പന്ത്രണ്ടരക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ്. രണ്ടരയ്ക്ക് വലിയകാണിക്ക. മൂന്നിന് പള്ളിക്കുറുപ്പ്. മൂന്നിന് രാവിലെ 11ന് കൊടിയിറക്ക്. വൈകീട്ട് മൂന്നരയക്ക് ആറാട്ട് പുറപ്പാട്. രാത്രി ഒമ്പതിന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ പി.എന്‍. വിജയകുമാര്‍, ബാബു എസ്.പ്രസാദ്, ബാലകൃഷ്ണപണിക്കര്‍, എം.ബി. രാജഗോപാല്‍, ആര്‍. ശിവകുമാര്‍, പ്രസന്നകുമാര്‍, ഷിനോ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.