കോട്ടയം: മെത്രാൻ കായലിലെ കൊയ്ത്തിന് മഴ തിരിച്ചടിയാകുന്നു. ചരിത്രത്തിലാദ്യമായി കൊയ്ത്ത്, മെതി യന്ത്രങ്ങൾ പാടശേഖരത്തിലെത്തിച്ചെങ്കിലും ഇത് താഴ്ന്നതിനാൽ കൊയ്യാനായില്ല. ഏട്ടുവർഷത്തെ ഇടവേളക്കുശേഷം കൃഷിവകുപ്പ് മുൻകൈയെടുത്ത് വിത്തിറക്കിയ മെത്രാൻ കായലിൽ കഴിഞ്ഞദിവസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ കൊയ്ത്തിന് തുടക്കമിെട്ടങ്കിലും കഴിഞ്ഞദിവസങ്ങളിലായി ചെയ്ത മഴ കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൃഷിവകുപ്പിെൻറ രണ്ട് കൊയ്ത്ത് യന്ത്രങ്ങളാണ് കുമരകം മെത്രാൻ കായലിൽ എത്തിച്ചത്. ഇതുപയോഗിച്ച് കോട്ടയ്ക്കൽ കോശി അലക്സാണ്ടറുടെ പാടത്ത് കൊയ്ത്ത് തുടങ്ങുകയും ചെയ്തു. എന്നാൽ, യന്ത്രങ്ങൾ താഴ്ന്നതിനാൽ കൊയ്ത്ത് നിർത്തിവെക്കേണ്ടിവന്നു. താഴ്ന്നുപോയ യന്ത്രങ്ങൾ ഉയർത്തി വീണ്ടും െകായ്ത്ത് നടത്താൻ നടപടി തുടങ്ങിെയങ്കിലും ബുധനാഴ്ച ചെയ്ത മഴ വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. എട്ടുവർഷം മുമ്പ് മെത്രാൻകായലിൽ നെൽകൃഷി നിർത്തിയതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ അവസരം ഉണ്ടായിട്ടില്ല. അതിനാൽ ആദ്യമായാണ് ഇത്തവണ യന്ത്രങ്ങൾ കായലിൽ എത്തിയത്. വാഹനസൗകര്യം ഇല്ലാത്തതിനാൽ ലോറിയിലെത്തിച്ച രണ്ട് യന്ത്രങ്ങൾ കരീപാലത്തിനു സമീപത്തുനിന്ന് ചങ്ങാടത്തിലാണ് മെത്രാൻകായലിൽ എത്തിച്ചത്. മഴ തുടരുന്നതിനാൽ കർഷകർ ആശങ്കയിലാണ്. വേഗത്തിൽ കൊയ്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നെല്ല് നശിക്കുമെന്ന് കർഷകർ പറയുന്നു. നവംബർ 11ന ്വിതച്ച ചെങ്ങളം സ്വദേശി കരുണാകരെൻറ അഞ്ച് ഏക്കറും കോട്ടയ്ക്കൽ കോശി അലക്സാണ്ടറുടെ പത്ത് ഏക്കറിലെ നെല്ലും കൊയ്തില്ലെങ്കിൽ നശിക്കുന്ന സ്ഥിതിയാണ്. പിന്നീട് വിതച്ചവരുെട നെല്ല് വിളഞ്ഞ് പാകമാകുന്നതെയുള്ളൂ.യന്ത്രങ്ങൾക്ക് പകരം കർഷകതൊഴിലാളികളെ ഉപയോഗിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗപ്പെടുത്തി െകായ്ത്ത് നടത്താനും അധികൃതർ ശ്രമിക്കുന്നുണ്ട്. വേനൽമഴ തുടരുന്നതിനാൽ വളവും കീടനാശിനിയും പ്രയോഗിക്കാതെ കൃഷിചെയ്ത നെല്ല് നശിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. മഴമാറി നിലം ഉണങ്ങിയാലെ ഇനി യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നതാണ് സ്ഥിതി. വർഷങ്ങളായി തരിശുകിടന്ന പാടത്ത് കർഷകർക്കൊപ്പം വിവിധ സംഘടനകളും കൃഷി ഇറക്കിയിട്ടുണ്ട്. 300 ഏക്കറോളം സ്ഥലത്താണ് കൃഷി. ഇവർ മുഴുവൻപേരും ആശങ്കയിലാണ്. മഴ വീണ്ടും കനക്കുന്നതിനുമുമ്പ് കർകതൊഴിലാളികളെ ഉപയോഗിച്ച് നെല്ല് െകായ്തെടുക്കാനാണ് ശ്രമം. ഒരേക്കർ പാടം ഒരുമണിക്കൂൾ െകാണ്ട് യന്ത്രം ഉപയോഗിച്ച് െകായ്യാനാകുെമങ്കൽ 15^20 തൊഴിലാളികളെ വരെ ആവശ്യമായും വരും. ഇത്രയും തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് പ്രതിസന്ധി. തൊഴിലാളികൾ കൊയ്താൽ ഏറെദിവസത്തെ താമസവുമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.