സംസ്ഥാന അതിര്‍ത്തി തര്‍ക്കം; 14ന് ചര്‍ച്ച

നെടുങ്കണ്ടം: സംസ്ഥാന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ തമിഴ്നാടിന്‍െറ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിയ സംയുക്ത ചര്‍ച്ച ഈമാസം 14ന് നടക്കും. കമ്പംമെട്ടില്‍ കേരള-തമിഴ്നാട് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്നുതവണ മാറ്റിയ ചര്‍ച്ചയാണ് 14ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്പംമെട്ടിലെ സംസ്ഥാന അതിര്‍ത്തിയില്‍ എക്സൈസിന്‍െറ മൊഡ്യൂള്‍ കണ്ടെയ്നര്‍ ചെക്ക്പോസ്റ്റ് സ്ഥാപിക്കാനൊരുങ്ങിയത് തമിഴ്നാട് വനംവകുപ്പ് തടഞ്ഞത് സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാനാണ് ഇരുസംസ്ഥാനങ്ങളിലെയും റവന്യൂ വകുപ്പ് അധികൃതര്‍ സംയുക്തമായി ചര്‍ച്ച നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കേരളത്തിന്‍െറ സര്‍വേ ഉടുമ്പന്‍ചോല തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ കമ്പത്തുനിന്ന് പൊലീസ് സന്നാഹത്തോടെയത്തെിയ തമിഴ്നാട് വനം, റവന്യൂ, വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മുതല്‍ സര്‍വേ ആരംഭിച്ചിരുന്നു. എന്നാല്‍, സര്‍വേ നടത്തിയത് മുഴുവനും കേരളത്തിന്‍െറ മണ്ണിലാണ്. കേരളത്തിന്‍െറ സര്‍വേ നടപടി പൂര്‍ത്തീകരിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തമിഴ്നാട് സംഘം സര്‍വേക്കത്തെിയത്. എന്നാല്‍, കാണാതായ അതിര്‍ത്തിക്കല്ലുകളെക്കുറിച്ച് ഇരുസംസ്ഥാനങ്ങള്‍ക്കും ഒരുവിധ വിശദീകരണവും നല്‍കാനില്ല. തമിഴ്നാടിന്‍െറ കൈയില്‍ ഭൂമിയെക്കുറിച്ചുള്ള കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് കേരളത്തിന്‍െറ റവന്യൂ ഭൂമിയിലെ കല്ലില്‍നിന്ന് തമിഴ്നാട് റവന്യൂ സംഘം സര്‍വേ നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിന്‍െറ അതിര്‍ത്തിയിലെ ഭൂമിക്ക് തമിഴ്നാട് ആവശ്യമുന്നയിക്കാനുള്ള നീക്കമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.