തമ്പലക്കാട് –താഴത്തുകാവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എട്ടുലക്ഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ തമ്പലക്കാട്- താഴത്തുകാവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തില്‍നിന്ന് എട്ടുലക്ഷം രൂപ അനുവദിച്ചു. താഴത്തുകാവിലുള്ള കുളം നവീകരണം, വാട്ടര്‍ ടാങ്ക്, പൈപ്പ് നിര്‍മാണം ഇവക്കാണ് തുക വിനിയോഗിക്കുക. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ ശ്രമത്തിലൂടെയാണ് പദ്ധതിക്ക് തുകയനുവദിച്ചത്. ഈ സാമ്പത്തികവര്‍ഷം പണി പൂര്‍ത്തീകരിക്കാന്‍ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി പുരോഗമിക്കുന്നു. താഴത്തുകാവ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാര്‍ഡ് അംഗം മണി രാജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.