ചങ്ങനാശ്ശേരി നഗരത്തില്‍ 3.74 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു

ചങ്ങനാശ്ശേരി: വൈദ്യുതി പ്രസരണ നഷ്ടം കുറക്കുന്നതിന്‍െറ ഭാഗമായി ഊര്‍ജിത ഊര്‍ജ വികസന പദ്ധതി പ്രകാരം നഗരത്തില്‍ 3.74 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായതായും 5.56 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണെന്നും വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. സി.എഫ്. തോമസ് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചങ്ങനാശ്ശേരി കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫിസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 38.79 കിലോമീറ്റര്‍ 11കെ.വി ലൈന്‍ പൂര്‍ത്തിയായിട്ടുണ്ട്. 16.6 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ പുതിയ കമ്പിയും 32 ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചുകഴിഞ്ഞു. 12 ട്രാന്‍സ്ഫോര്‍മറിന്‍െറ കപ്പാസിറ്റി ഉയര്‍ത്തി. 67 ട്രാന്‍സ്ഫോര്‍മറുകള്‍ നവീകരിച്ചു. 47.88 കിലോമീറ്റര്‍ സിംഗിള്‍ഫേസ് ലൈന്‍ ത്രീഫേസാക്കി. 116.32 കിലോമീറ്റര്‍ പഴയ എല്‍.ടി കമ്പി മാറ്റി പുതിയ കമ്പി സ്ഥാപിച്ചു. കേടായ 9949 മീറ്റര്‍ മാറ്റി സിംഗിള്‍ഫേസ് മീറ്ററും 1325 ത്രീഫേസ് മീറ്ററും സ്ഥാപിച്ചു. വഴിവിളക്കുകള്‍ക്കായി 250 മീറ്ററുകള്‍ സ്ഥാപിച്ചു. 7.54 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ പുതുതായി വലിക്കും. 2.62 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ത്രീഫേസ് ലൈനാക്കും. 41.4 കിലോമീറ്റര്‍ എല്‍.ടി.എ.ബി.സി കേബിളും 16.1 കിലോമീറ്റര്‍ എച്ച്.ടി.എ.ബി.സി കേബിളും സ്ഥാപിക്കും. പദ്ധതികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ പദ്ധതികളിലൂടെ വൈദ്യുതി പ്രസരണ നഷ്ടം 15 ശതമാനമായി കുറയുമെന്നും വൈദ്യുതി തടസ്സം കുറയുമെന്നും സുരക്ഷ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.