കോട്ടയം: മകനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ടു. കൂട്ടിക്കൽ കല്ലുപുരക്കൽ അബ്ദുൽ കരീമിനെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകൻ നവാസിെൻറ ശല്യത്തിൽ ഗത്യന്തരമില്ലാതെ 2013 ജനുവരി 10ന് കൂട്ടിക്കലിലെ വാടകവീട്ടിൽവെച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതിക്കുവേണ്ടി അഡ്വ. മുഹമ്മദ് ഹാരിസ്, അഡ്വ.ആസിഫ്, അഡ്വ.വിവേക് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.