കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും മാന്നാനം കെ.ഇ കോളജിലെ എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റുകളും സംയുക്തമായി കെ.ഇ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു. എം.ജി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ആൻറണി തോമസ് അധ്യക്ഷത വഹിച്ചു. സെൻറർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി ഡയറക്ടർ ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോബി ജോസഫ്, കോളജ് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ സിജിമോൾ എന്നിവർ സംസാരിച്ചു. യോഗ പ്രദർശനത്തിന് യോഗാചാര്യൻ ഡോ. എം.ആർ. ഗോപാലകൃഷ്ണൻ നായർ, സുരേഷ് ബാബു തട്ടാടത്ത് എന്നിവർ നേതൃത്വം നൽകി. സർവകലാശാല നാഷനൽ സർവിസ് സ്കീമിെൻറ ആഭിമുഖ്യത്തിൽ ആയുഷ് ഡിപ്പാർട്മെൻറ്, സെൻറർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി, ഡിപ്പാർട്മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ് എന്നിവയുടെ സഹകരണത്തോടെ അന്തർദേശീയ യോഗദിനം ആചരിച്ചു. വിവിധ എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ 50,000 വിദ്യാർഥികൾ പങ്കെടുക്കുന്ന യോഗ, പ്രഭാഷണം, പ്രദർശന പരിപാടികളുടെ സർവകലാശാലതല ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നിർവഹിച്ചു. ആയുഷ്, കോട്ടയം ജില്ല കോ-ഡിനേറ്റർ ഡോ. ജുവൽ ജോസ് മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യ ഡോ. എം.ആർ. ഗോപാലകൃഷ്ണൻ, ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, കാമ്പസ് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ റിൻസിമോൾ മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.