ചങ്ങനാശ്ശേരി: തെങ്ങണയില്‍ മൂന്ന് വീടുകളിൽനിന്ന് പണവും സ്വര്‍ണാഭരണവും അപഹരിച്ചു. വീട്ടിനുള്ളില്‍ നാശനഷ്ടം വരുത്തി. തെങ്ങണ പബ്ലിക് ലൈബ്രറിക്ക് സമീപം ചെന്തലക്കുന്നേല് അന്‍സാര്‍, ചെന്തലക്കുന്നേല് അബ്ദുൽ കരീം, ചെന്തലക്കുന്നേല് സെയ്ഫുദ്ദീന്‍ എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. അന്‍സാര്‍ കുടുംബമായി വിദേശത്താണ്. മാതാവ് സമീപെത്ത സഹോദരിയുടെ വീട്ടിലായിരുന്നു. പ്രധാന വാതില്‍ തകര്‍ത്ത് അകത്തുകടന്ന് വീട്ടിനുള്ളിലെ മൂന്ന് ഡോറുള്ള അലമാര തകര്‍ത്ത് ഇതിനുള്ളില്‍ സൂക്ഷിച്ച 2,000 രൂപയും മറ്റ് രേഖകളും അപപഹരിച്ചു. വിദേശത്തുള്ള അന്സാറിെൻറ മുറിയിലെ അലമാര തകര്‍ത്ത് കുട്ടികളുടെ സ്വർണാഭരണങ്ങളും എ.ടി.എം കാര്‍ഡും മറ്റ് രേഖകളും അപഹരിച്ചിട്ടുണ്ട്. ഇതിെൻറ അളവ് എത്രയാണെന്ന് അന്‍സാറും കുടുംബവുമായി ബന്ധപ്പെട്ടാലെ അറിയാന്‍ കഴിയൂ. വീട്ടുമുറ്റത്ത് കോടാലി, പിക്കാസ്, കമ്പിപ്പാര എന്നിവ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലെ മേശപ്പുറത്തുനിന്ന് വെട്ടുകത്തിയും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇത് സമീപത്തെ വീട്ടില്‍നിന്ന് അപഹരിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്സാറിെൻറ വീട്ടിനുള്ളിലെ അലമാരയിലും മേശയിലും സൂക്ഷിച്ച വസ്ത്രങ്ങളും രേഖകളുമടക്കം ഉള്ളവയെല്ലാം മുറി നിറയെ വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ വ്യാപകനാശമാണ് വരുത്തിയത്. അബ്ദുൽ കരീമിെൻറ വീട്ടിലെ ജനാലയുടെ കമ്പി അറുത്താണ് മോഷണം നടത്തിയത്. ഈ സമയം വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. രണ്ട് ഷര്‍ട്ടുകളുടെ പോക്കറ്റില്‍ സൂക്ഷിച്ച 9,000 രൂപയാണ് ഇവിടെനിന്ന് അപഹരിക്കപ്പെട്ടത്. ചെന്തലക്കുന്നേല് സെയ്ഫുദ്ദീെൻറ വീട്ടില്‍നിന്ന് 6,000 രൂപ അപഹരിച്ചു. ജനല്‍ക്കമ്പി തകര്‍ത്താണ് ഇവിടെയും മോഷണം നടന്നത്. വീട്ടുകാര്‍ എഴുന്നേറ്റ് ബഹളം െവച്ചപ്പോള്‍ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ആറോളം വീടുകളിലാണ് ചൊവ്വാഴ്ച രാത്രി മോഷണശ്രമം നടന്നത്. അന്സാറിെൻറ ബന്ധുക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.