പാലാ: മീനച്ചിലാറിെൻറ തീരത്ത് വെള്ളിയേപ്പള്ളി പുതുപ്പള്ളി കടവിൽ സ്വകാര്യവ്യക്തി വാരിക്കൂട്ടിയ മണൽ പിടിച്ചെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് റവന്യൂ സംഘത്തിെൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പി.ജി. ജോസഫ് പുതുപ്പള്ളിലിെൻറ ഉടമസ്ഥതയിലുള്ള കട്ടക്കളത്തിെൻറ മറവിലാണ് ആറ്റുമണൽ വാരലും കടത്തും നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. കട്ടക്കളത്തിൽ പടുത ഉപയോഗിച്ച് മൂടിയിട്ട നിലയിൽ 20 ലോഡോളം മണൽ പിടിച്ചെടുത്തിട്ടുണ്ട്. പാലാ ആർ.ഡി.ഒ ഇ.എം. സഫീറിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് താലൂക്കുതല സ്ക്വാഡ്, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയലെടുത്ത മണൽ കട്ടക്കളത്തിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വള്ളിച്ചിറ കലവറക്ക് കൈമാറും. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയാറാക്കി ആർ.ഡി.ഒക്ക് കൈമാറുമെന്നും തുടർനടപടി റവന്യൂ വകുപ്പിൽനിന്ന് സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ റെജി, ക്ലർക്ക് വിജയൻ, മീനച്ചിൽ വില്ലേജ് ഓഫിസർ സജി ബേബി, അനീഷ്, പാലാ എസ്.ഐ അഭിലാഷ് കുമാർ എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.