കോട്ടയം: കിഡ്നി രോഗികൾക്കായി ‘സഹായഹസ്തം’ അടക്കം പദ്ധതിയുമായി മലങ്കര ഓർത്തഡോക്സ് സഭ ബജറ്റ്. 559 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. അർഹരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ്, കരൾ മാറ്റിവെക്കൽ തുടങ്ങിയവക്ക് കൈത്താങ്ങിനായാണ് സഹായഹസ്തം എന്ന പേരിൽ പദ്ധതി ആരംഭിക്കുന്നത്. പഴയ സെമിനാരി നാലുകെട്ടിെൻറയും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിെൻറയും പുനരുദ്ധാരണം, സഭ കവി സി.പി. ചാണ്ടി അനുസ്മരണം എന്നിവക്കായും തുക വകയിരുത്തി. വൈദികർക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് അവരുടെ കുടുബാംഗങ്ങളെകൂടി ഉൾപ്പെടുത്തി വിപുലമാക്കി. വിദ്യാഭ്യാസ സഹായം, ഭവനസഹായം, വിവാഹസഹായം, ചികിത്സസഹായം, നിർധന അർബുദരോഗികൾക്കായുള്ള സ്നേഹസ്പർശം തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തി. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച ബജറ്റ് കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്ന സഭ മാനേജിങ് കമ്മിറ്റി യോഗം അംഗീകരിച്ചു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ലോകസമാധാനത്തിനും മാനവ ഐക്യത്തിനും കുടുംബങ്ങളെ ലഹരിമുക്തമാക്കാനും വേണ്ടി സഭ പ്രവർത്തിക്കണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഡോ. സഖറിയാസ് മാർ അേപ്രം മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ജോർജ് പോൾ എന്നിവർ സംസാരിച്ചു. നിയമനത്തിന് അംഗീകാരവും അർഹതപ്പെട്ട വേതനവും ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.