കോട്ടയം: ആറാം ക്ലാസുകാരന് നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയ കഞ്ചാവ് കച്ചവടക്കാരനെ ഗുണ്ടലിസ്റ്റിൽ ഉൾപ്പെടുത്തിയേക്കും. കുഴിമറ്റം വെള്ളുത്തുരുത്തി അഭിജാത്കുന്നേൽ പുത്തൻപറമ്പിൽ അനിൽ കുമാറിനെ ഗുണ്ടലിസ്റ്റിൽെപടുത്താൻ െപാലീസ് നീക്കം ആരംഭിച്ചു. മോഷണം, കഞ്ചാവ് വ്യാപാരം ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് അനിൽകുമാറെന്ന് െപാലീസ് പറഞ്ഞു. മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന അനിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ അനിലിെൻറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിങ്ങവനം െപാലീസ് നേരേത്ത ഹൈേകാടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പരുത്തുംപാറ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥിയെ അനിൽ കഴിഞ്ഞ പത്തിന് നിർബന്ധിച്ച് ലഹരിമരുന്ന് ഗുളിക കഴിപ്പിെച്ചന്നാണ് കേസ്. ഗുളിക കഴിച്ച് അബോധാവസ്ഥയിലായ കുട്ടി രണ്ടു ദിവസത്തോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും ആശുപത്രിയിൽ കഴിയുന്ന കുട്ടിയിൽനിന്ന് െപാലീസ് മൊഴിയെടുത്തില്ല. ആശുപത്രി വിട്ടാലുടൻ മൊഴിയെടുക്കുമെന്ന് ചിങ്ങവനം എസ്.ഐ. അനൂപ് സി. നായർ അറിയിച്ചു. കുട്ടിയുടെ രക്തവും മൂത്രവും െപാലീസ് ശേഖരിച്ച് തിരുവനന്തപുരത്തെ സെൻട്രൽ ഫോറൻസിക് ലാബറട്ടറിയിലേക്ക് അയച്ചു. ഇവിടെനിന്നുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ലഹരി വിതരണ മാഫിയയിലേക്ക് ആകർഷിക്കാനാണ് ഗുളിക കഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അനിൽ കുമാർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.