കടുത്തുരുത്തി: പെരുവയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് തീയിട്ടു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എസ്.ഡി.എസ് പ്രവർത്തകൻ മുളക്കുളം തുരുത്തിപ്പള്ളിൽ ജോമേഷ് (27), ബി.ജെ.പി പ്രവർത്തകൻ പെരുവയിൽ ജിംനേഷ്യം നടത്തുന്ന മുളക്കുളം തുരുത്തിപ്പള്ളിൽ സുമേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 12നാണ് സംഭവം. പെേട്രാളും ഡീസലും ഒഴിച്ചാണ് അക്രമി സംഘം പാർട്ടി ഓഫിസിനു തീയിട്ടതെന്ന്് പൊലീസ് പറഞ്ഞു. സഹോദരിയുടെ വീട്ടിൽനിന്ന് അർധരാത്രിയിൽ സ്വന്തംവീട്ടിലേക്കു പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് പാർട്ടി ഓഫിസിെൻറ ഇരുനിലയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇയാൾ പാർട്ടി പ്രവർത്തകരെ ഫോണിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പാർട്ടി പ്രവർത്തകരും നാട്ടുകാരും ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. പിറവത്തുനിന്നും കടുത്തുരുത്തിയിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് തീപൂർണമായും അണച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ പ്രതികളുടെ കൈയിൽ പെേട്രാളിെൻറ മണമുണ്ടായിരുന്നു. പെരുവയിൽ പ്രവർത്തിക്കുന്ന മുളക്കുളം വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപമാണ് ഇരുനിലയിലായി സി.പി.എമ്മിെൻറ പാർട്ടി ഓഫിസ് പ്രവർത്തിക്കുന്നത്. അക്രമികൾ ഓഫിസിെൻറ താഴത്തെ നിലയിലെ വാതിൽ തല്ലിപ്പൊളിച്ച് മൈക്ക് സെറ്റിനും മേശകൾക്കും കസേരകൾക്കും തീയിട്ടു. താഴത്തെ നിലയുടെ വാതിൽ ഭാഗികമായി കത്തിനശിച്ചു. രണ്ടാം നിലയിലെ വാതിലിെൻറ പൂട്ട് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തുകടന്ന് ഫാനുകൾ, മേശ, കസേരകൾ, വയറിങ് ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങൾക്കും തീയിട്ടത്. വലിയ പൈപ്പുകളും കൊടികളും പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞു പാലാ ഡിവൈ.എസ്.പി, കടുത്തുരുത്തി സി.ഐ, വെള്ളൂർ എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ സംഭവസ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. വൈക്കം ഡിവൈ.എസ്.പി സുഭാഷിെൻറയും കടുത്തുരുത്തി സി.ഐ കെ.പി. തോംസണിെൻറയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.ജെ. ജോസഫ്, ടി.ആർ. രഘുനാഥൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി. സുനിൽ, പി.എം. തങ്കപ്പൻ, ഏരിയ സെക്രട്ടറി കെ.യു. വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.