േകാട്ടയം: അറുപുറയിൽനിന്ന് കാണാതായ ദമ്പതികളെ കണ്ടെത്താനായി മീനച്ചിലാറ്റിൽ വീണ്ടും പരിശോധന നടത്താൻ പൊലീസ്. ഡി-ഡാക്കിെൻറ പ്രത്യേക സ്കാനർ ഉപയോഗിച്ചാകും പരിശോധനയെന്ന് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ പറഞ്ഞു. അടുത്തയാഴ്ച ഇൗ ഉപകരണം എത്തിക്കും. കൂടുതൽ കൃത്യതയാർന്ന ഇൗ ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയിൽ എന്തെങ്കിലും തെളിവുകണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രിൽ ആറിനാണ് കാണാതായത്. രാത്രി ഭഷണം വാങ്ങാനായി കാറിൽ പറുത്തുപോയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതാവുകയായിരുന്നു. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും രണ്ടുമാസത്തിന് ശേഷവും വിവരമൊന്നുമില്ല. അടുത്തിടെ ഡി.ജി.പി ടി.പി. സെൻകുമാർ ഇവരുെട വീട് സന്ദർശിച്ചിരുന്നു. അദ്ദേഹം കൂടുതൽ അന്വേഷണത്തിന് ജില്ല പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിനാണ് ജലായശങ്ങളുെട അടിത്തട്ട് കൂടുതൽ കൃത്യമായി കാണാൻ കഴിയുന്ന സ്കാനർ ഉപയോഗിച്ചുള്ള പരിശോധക്ക് തീരുമാനം.കാണാതായശേഷം ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇടുക്കിയിലെ മലനിരകളിലും േകാട്ടയം ജില്ലയിലെ വനമേഖലകളിലും തിരച്ചിൽ നടത്തിയിരുന്നു. നേരേത്ത ഫയർഫോഴ്സും പൊലീസും മീനച്ചിലാറ്റിലെ താഴത്തങ്ങാടിയിലും 15ൽ കടവ് ഭാഗത്തും പരിശോധന നടത്തിയിരുന്നു. തുടർന്ന് െകാച്ചിയിൽനിന്നുള്ള നേവി സംഘവും ജലാശയങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ, സൂചനയൊന്നും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.