ഏറ്റുമാനൂര്‍: കാലവര്‍ഷത്തെതുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മീനച്ചിലാറിെൻറ കരകളിൽ മീന്‍ പിടിത്തക്കാരും അത് കാണാനെത്തുന്നവരും നിറയുന്നു. എന്നാൽ, വലകളിൽ നിറയുന്നത് വളർത്തുമീനുകളായതോടെ നിരാശയായി. വാള, കുറുവ, പള്ളത്തി, പരല്‍, ആരോന്‍ തുടങ്ങിയ മീനുകളൊക്കെ വളര്ത്തുമീനുകള്ക്കുമുന്നില് വഴിമാറി. ഇക്കുറി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നശേഷം വലയെറിഞ്ഞവര്‍ക്ക് ആറ്റുമീനിെൻറ ഗണത്തില്‍ ലഭിച്ചത് പുല്ലന് മാത്രം. ഫിഷറീസ് വകുപ്പ് പുഴയിൽ നിക്ഷേപിച്ച കട്ല, രോഹു, സൈപ്രിനസ് എന്നിവകളെക്കൊണ്ട് സമ്പന്നമാവുകയാണ് ജില്ലയിലെ നദികളേറെയും. മണൽ വാരലിനെത്തുടര്ന്ന് അടിത്തട്ട് താഴ്ന്ന് മലിനജലം കെട്ടിക്കിടന്നും വിഷം കലക്കി മീന്‍പിടിച്ചും മത്സ്യസമ്പത്ത് കുറഞ്ഞ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി തുടങ്ങിയത്. കാര്‍പ്പ് ഇനത്തില്‍പെട്ട കട്ല, രോഹു, സൈപ്രിനസ് മത്സ്യങ്ങളുടെ 45 ദിവസം പ്രായമായ കുഞ്ഞുങ്ങളെ കഴിഞ്ഞവര്‍ഷങ്ങളില്‍ പലയിടത്തും നിക്ഷേപിച്ചു. മീനച്ചിലാറ്റില്‍ താഴത്തങ്ങാടി, കിടങ്ങൂര്‍, നട്ടാശ്ശേരി, വട്ടമൂട് എന്നിവിടങ്ങളിലാണ് കൂടുതലും. കഴിഞ്ഞ മാസം വട്ടമൂട് കടവില്‍ മാത്രം നാല് ലക്ഷത്തോളം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറുമുതല്‍ എട്ടുമാസം വരെ കാലയളവിനുള്ളില്‍ പൂര്ണവളര്ച്ചയിലെത്തുന്നയാണ് ഇപ്പോള്‍ വലയിലും ചൂണ്ടയിലും കുരുങ്ങുന്നത്. രണ്ടുമുതല്‍ ഇരുപത് കിലോവരെ വരുന്ന മീനുകളെ ലഭിക്കുന്നുണ്ടെന്ന് പേരൂര്‍ പ്രദേശവാസികൾ പറയുന്നു. കിലോക്ക് 150 രൂപ വിലക്കാണ് ഇവര്‍ വില്‍ക്കുന്നത്. മാര്‍ക്കറ്റില്‍ 225 രൂപ മുകളിലേക്കാണ് ഇവയുടെ വില. ആറ്റുമീന്‍ വാങ്ങാം എന്ന ലക്ഷ്യത്തോടെ നാടിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപേര്‍ മീന്‍പിടുത്തക്കാരെ തേടിയെത്തുന്നുണ്ട്. എന്നാൽ, വളര്‍ത്തുമീനുകളെ വാങ്ങി നിരാശരായി മടങ്ങേണ്ടിവരുന്നു. കൊട്ടവള്ളങ്ങളില് മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാരുടെ വലയില്‍ പുല്ലന് മാത്രമാണ് ഉടക്കുന്നത്. വളര്‍ത്തുമീനുകള്‍ വര്‍ധിക്കുന്നതോടൊപ്പം നാടന്‍ മീനുകള്‍ അന്യമാവുന്നത് തുടരുമെന്നാണ് ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മലമ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹാച്ചറികളില്‍നിന്നും അടാക് മുഖേനയും എത്തിക്കുന്ന മീന്കുഞ്ഞുങ്ങെളയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇവ പുഴവെള്ളത്തില്‍ പ്രജനനം നടത്തില്ല എന്നതുകൊണ്ട് എല്ലാ വര്‍ഷവും കുഞ്ഞുങ്ങളെ നിക്ഷേപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.