കോട്ടയം: നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുന്ന മീനന്തറയാറ്റിൽ മീനുകൾ ചത്തുപൊങ്ങുന്നു. മൂന്നുദിവസമായി കറുത്തനിറത്തിലാണ് ജലത്തിെൻറ ഒഴുക്ക്. അയർക്കുന്നം, വിജയപുരം, മണർകാട് പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തുന്ന ജലം മീനിച്ചിലാറ്റിലാണ് പതിക്കുന്നത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലം പമ്പുചെയ്യുന്ന മീനിച്ചിലാറ്റിലേക്ക് മാലിന്യം നിറഞ്ഞ ജലം എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. മഴക്കാലത്ത് വടവാതൂരിലെ ഫാക്ടറിയിൽനിന്ന് തള്ളുന്ന മാലിന്യമാണ് കറുത്തനിറത്തിനും ദുർഗന്ധത്തിനും കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കോട്ടയം-തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ പാലത്തിനുസമീപം താഴെ പായലും പോളയും നിറഞ്ഞ് ജലം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞവർഷവും സമാനരീതിയിൽ നിറവ്യത്യാസം ഉണ്ടായി. ജലസ്രോതസ്സുകൾ മലിനമായതിനൊപ്പം കൈയേറ്റവും ആറിനെ നാശത്തിലേക്ക് നയിക്കുന്നു. കക്കൂസുകളില്‍നിന്ന് ഉള്‍പ്പെടെ മാലിന്യം നദിയിലേക്കാണ് പതിക്കുന്നത്. ആറ് മലിനമാക്കുന്നവർക്കെതിരെ നടപടി ആവശ്യെപ്പട്ട് പഞ്ചായത്തിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നൽകിയിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.