തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. 30,000ത്തോളം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനും ഇടയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വടയാർ ബസ്സ്റ്റോപ്പിനു സമീപത്തുള്ള അലങ്കാര ഗോപുരത്തിന് അകത്ത് സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പുറകിലത്തെ തടിവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അതിനുള്ളിൽ ഇരുമ്പുകൊണ്ട് നിർമിച്ച ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർത്താണ് പണം അപഹരിച്ചത്. രണ്ടു മാസത്തെ കാണിക്ക ത്തുകയാണ് മോഷണം പോയത്. തലയോലപ്പറമ്പ് എസ്.ഐ കെ.ടി. തോമസ്, എ.എസ്.ഐമാരായ പി.ജി. ഷാജി, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും കോട്ടയത്തുനിന്നുള്ള വിരലടയാള വിദഗ്ധൻ ജോസ് ടി. ഫിലിപ്പ്, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാണിക്കവഞ്ചിയുടെ ഭാഗത്തുനിന്ന് മണം പിടിച്ച് നായ് വടയാർ പാലത്തിനു സമീപംവരെ പോയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.