കോട്ടയം: കേന്ദ്രസർക്കാറിെൻറ കശാപ്പുനിരോധനത്തെത്തുടർന്ന് കോട്ടയത്തെ ഇറച്ചിവ്യാപാരം പ്രതിസന്ധിയിൽ. മാർക്കറ്റുകൾ നിശ്ചലമാകുന്നു. ഞായറാഴ്ചകളിലും റമദാൻ ദിനങ്ങളിലും ഉണ്ടായിരുന്ന കച്ചവടം പാതിയായി കുറഞ്ഞതാണ് പ്രതിസന്ധി ഉടലെടുത്തതിനു കാരണം. കശാപ്പുനിരോധനം എത്തുന്നതിന് മുമ്പ് കച്ചവടം ഉറപ്പിച്ച മാടുകൾപോലും അറവുശാലയിേലക്ക് എത്താത്ത സ്ഥിതിയാണുള്ളത്. കോട്ടയം നഗരത്തിലെ നഗരസഭയുടെ അറവുശാലകേന്ദ്രത്തിൽ നിരവധി കടകളാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ചകളിൽ 700 മുതൽ 1000 കിലോവരെ മാംസം വിറ്റിരുന്നു. ആവശ്യമായ മാടുകളെ ലഭിക്കാത്തതിനാൽ സാധാരണദിവസങ്ങളിലും ഞാറയാഴ്ചകളിലും കച്ചവടം കുത്തനെ കുറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന അറവുമാടുകളെ ആശ്രയിച്ചാണ് കേരളത്തിലെ കച്ചവടം പൊടിപൊടിക്കുന്നത്. തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ അറവുമാടുകൾ എത്തുന്നത്. ഇവയിൽ 20 ശതമാനം കർണാടകയിൽനിന്നാണ് വരുന്നത്. കേരളത്തിൽതന്നെ അറുക്കുന്നത് 30 ശതമാനത്തോളം വരും. കേരളത്തിലേക്ക് കൊണ്ടുവരുന്ന കാലികളെ വിവിധയിടങ്ങളിൽ തടയുന്നതും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞദിവസം പാലക്കാട് േവലന്താവളത്ത് ഹൈന്ദവസംഘടനയുടെ നേതൃത്വത്തിൽ ഗോസംരക്ഷക ഗുണ്ടകൾ തടഞ്ഞത് വിവാദമായിരുന്നു. ഇതിനുപിന്നാലെ കാലികളുടെ വരവ് പൂർണമായും നിലച്ച മട്ടാണ്. ആവശ്യക്കാർ ഏറിയിട്ടും അത് നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് വരുംദിവസങ്ങളിൽ കിട്ടാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.