തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ടൗണിനു സമീപം പ്രവർത്തിച്ചിരുന്ന പുഴയോരം മദ്യഷാപ്പ് പാലാംകടവിലെ താഴപ്പള്ളി പാലത്തിനടുത്തുള്ള വീട്ടിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. മദ്യവിതരണം തുടങ്ങിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തി ഷാപ്പ് അടപ്പിക്കുകയായിരുന്നു. നാട്ടുകാരും ഷാപ്പ് തൊഴിലാളികളും തമ്മിൽ വാഗ്വാദം ഉണ്ടായെങ്കിലും തലയോലപ്പറമ്പ് പൊലീസെത്തി സംഘർഷം ഒഴിവാക്കി. അനുമതിയില്ലാതെയാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രവർത്തനം തടഞ്ഞത്. എന്നാൽ, പ്രവർത്തിക്കാനുള്ള അനുമതിയുണ്ടെന്ന് തലയോലപ്പറമ്പ് എസ്.െഎ സുധീഷ്കുമാർ അറിയിച്ചു. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഷാപ്പ് തുറന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഷാപ്പിനു പ്രവർത്തന അനുമതി നിഷേധിച്ചുകൊണ്ടുള്ള സ്േറ്റാപ് മെമ്മോ കൊടുത്തു. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ഹൈകോടതി ഉത്തരവിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന ഷാപ്പാണ് രഹസ്യമായി താഴപ്പള്ളിയിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ ശ്രമം നടന്നത്. സംഭവം അറിഞ്ഞ് കോൺഗ്രസ് െഎ, ജനതാദൾ, പി.ഡി.പി, വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ എന്നീ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ഷാപ്പിനായി വിട്ടുകൊടുത്ത വീടിനു മുന്നിൽ കൊടിസ്ഥാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.