എയ്ഡഡ് വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നത് ഉദ്യോഗസ്ഥമേധാവികൾ ^ജി. സുകുമാരന്‍ നായര്‍

എയ്ഡഡ് വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നത് ഉദ്യോഗസ്ഥമേധാവികൾ -ജി. സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരി: എയ്ഡഡ് വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നത് ഉദ്യോഗസ്ഥമേധാവികളാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതില്‍ തെറ്റുകാരല്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ എന്‍.എസ്.എസ് മാർഗരേഖ തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാനുള്ള നിശ്ചയദാർഢ്യം സര്‍ക്കാര്‍ കാണിക്കണം. മറ്റ് മേഖലയിൽ സര്‍ക്കാറി​െൻറ പ്രവര്‍ത്തനം തൃപ്തികരമാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ എങ്ങനെ തടസ്സപ്പെടുത്താമെന്ന് ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥമേധാവികളാണുള്ളത്. ഇവരാണ് ഈ മേഖലയെ തകർക്കുന്നത്. മാറിവരുന്ന സര്‍ക്കാറുടെ ഭരണത്തിലെല്ലാം ഉദ്യോഗസ്ഥമേധാവികള്‍ ഇതിന് ശ്രമം നടത്തുന്നു. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എയ്ഡഡ് മാനേജ്മ​െൻറുകൾക്കാകണം. മാനേജ്മ​െൻറുകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ഉദ്യോഗസ്ഥമേധാവികളുടെ ഗൂഢശ്രമം അംഗീകരിക്കാനാകില്ല. ഇവരുടെ ഇടപെടലിലൂടെ സംസ്ഥാനത്ത് വികല വിദ്യാഭ്യാസനയമാണ് നടപ്പാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ പ്രഫ. കെ.വി. രവീന്ദ്രനാഥന്‍ നായര്‍, സി. രവീന്ദ്രനാഥ്, എസ്. വിനോദ്കുമാര്‍, ആര്‍. ഹരിശങ്കര്‍, ടി.കെ. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. പ്രതിഭകളായ അധ്യാപകരെയും ആദരിച്ചു. സർവിസിൽനിന്ന് വിരമിച്ച കെ.സി. വിജയകുമാര്‍, ആര്‍. ഹരീന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.