കൊടുങ്കാറ്റിൽ 30 ജീവനുക​െള കാത്ത്​ ഒര​ു ബസും ഡ്രൈവറും

*സമീപവീട്ടിലെ ദമ്പതികൾക്ക് അഭയമായതും ബസ് വണ്ണപ്പുറം(തൊടുപുഴ): സമയം ബുധനാഴ്ച രാവിലെ ഒമ്പതേമുക്കാൽ. മഴ പെയ്യുന്നുണ്ട്. കാറ്റും വീശുന്നു. ജുആൻസ് ബസ് കോടിക്കുളം പഞ്ചായത്ത് അതിർത്തി കടന്ന് മുന്നോട്ട്. ഏഴല്ലൂർ കവലക്ക് തൊട്ടുമുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ഇരട്ടക്കുട്ടികെളയും കയറ്റി ഏതാണ്ട് അമ്പത് മീറ്റർ പിന്നിട്ടപ്പോൾ ഡ്രൈവർ അജി കാണുന്ന ദൃശ്യം ശക്തമായ കാറ്റിൽ വൻമരങ്ങൾ ആടി ഉലയുന്നത്. മഴയിലും കാറ്റിലും ബസ് അൽപംകൂടി മുന്നോട്ട് നീങ്ങിയപ്പോൾ, തൊട്ടുമുന്നിലെ അഞ്ചോളം മരങ്ങൾ ബസിനു മുന്നിലേക്ക് ഒടിഞ്ഞുവീണു. ഒപ്പം ശക്തമായ ചുഴലിക്കാറ്റും. ഉടൻ അജി ബസ് പിറകോട്ട് പായിച്ചു. അപ്പോഴേക്കും പിറകിലും മരം നിലംപൊത്തി. ബസ് ഉടൻ ബ്രേക്കിട്ടു. ഭയന്ന യാത്രക്കാർ മരങ്ങൾ ഒടിയുന്ന ശബ്ദം കേട്ട് ഷട്ടറുകൾ അടച്ചു. ഇതേസമയം തൊട്ട് സമീപത്തെ ഓടുമേഞ്ഞ വീട്ടിലെ ഗൃഹനാഥനും ഭാര്യയും ഓടിവന്ന് ബസിൽ കയറി. സെക്കൻഡുകൾക്കകം വീടിന് മുകളിലേക്ക് ആഞ്ഞിലി മരത്തി​െൻറ വൻ ശിഖരം ഒടിഞ്ഞുവീണ് മേൽക്കൂര തകർത്തു. മറ്റൊരു മരം വീടി​െൻറ മുറ്റത്തും പതിച്ചു. ബസിനുള്ളിൽനിന്ന് ഈ രംഗം കണ്ട ഗൃഹനാഥൻ ചീരാംപറമ്പിൽ ഉണ്ണികൃഷ്ണനും ഭാര്യ ദീപയും തലയിൽ കൈവെച്ചു. ബസിലെ മുഴുവൻ പേരും സ്തബ്ധരായി. ബസ് വീടിനുമുന്നിലേക്ക് റിവേഴ്സിൽ വന്നില്ലായിരുെന്നങ്കിൽ, ബസിൽ ഓടിക്കയറാൻ കഴിയാതെ വൻ ദുരന്തം അവരെ കാത്തിരുന്നേനെ. മൂന്നുമിനിറ്റ് നേരത്തേക്ക് മരങ്ങൾ ഒടിഞ്ഞുവീഴുന്നതി​െൻറയും പിഴുതുമറിയുന്നതി​െൻറയും ശബ്ദം മാത്രം. ചുറ്റുപാടുമുള്ള മിക്കമരങ്ങളും നിലംപൊത്തി. കാറ്റ് ഒടുങ്ങിയശേഷം ബസിൽനിന്ന് പുറത്തിറങ്ങിയവർ ഒടിഞ്ഞും പിഴുതെറിഞ്ഞും കിടക്കുന്ന മരങൾ കണ്ട് ഞെട്ടി. അമ്പത് മീറ്റർ പിറകിൽ ഇരട്ടക്കുട്ടികൾ ബസ് കാത്തുനിന്ന കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ വൻ വരം വീണ് നാമാവശേഷമായി. സംഭവസമയം വിദ്യാർഥികളും മുതിർന്നവരുമടക്കം 30പേരാണ് ബസിൽ ഉണ്ടായിരുന്നത്. മുന്നിൽ കണ്ട ദുരന്തത്തെ മനക്കരുത്തുകൊണ്ട് മറികടന്ന് തങ്ങളുടെ ജീവൻ രക്ഷിച്ച വണ്ണപ്പുറം സ്വദേശി ഡ്രൈവർ അജിക്ക് നന്ദിപറഞ്ഞാണ് യാത്രക്കാർ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.