കർഷക തൊഴിലാളി പണിക്കിടെ മരം വീണ് മരിച്ചു

പാലാ: പാട്ടത്തിനെടുത്ത ഭൂമിയിൽ കൈതകൃഷിയിൽ ഏർപ്പെട്ടിരുന്ന കർഷക തൊഴിലാളി കാറ്റിൽ തേക്കുമരം കടപുഴകി ദേഹത്തുവീണ് മരിച്ചു. വാഴക്കുളം മാഞ്ഞള്ളൂർ കണിയാംകുടി സാബുവാണ് (56) മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെ കുടക്കച്ചിറ മൂന്നുമാക്കിൽ ബോബി ജോസി​െൻറ പുരയിടത്തിലാണ് അപകടം. ഇയാളുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴക്കുളം സ്വദേശി തോമസി​െൻറ പണിക്കാരനായി എത്തിയതായിരുന്നു സാബു. വിവരം അറിഞ്ഞെത്തിയ പാലാ പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.