നാടി​െൻറ വികസനത്തിനായി രണ്ട് പഞ്ചായത്ത്​ ഒന്നിക്കുന്നു

അടൂർ: ഏഴംകുളം-ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകൾ ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാക്കാൻ ഒന്നിക്കുന്നു. അടൂർ-കോന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാനാണ് രണ്ട് പഞ്ചായത്തും കൈകോർക്കുന്നത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന്, നാലിലൂടെ കടന്നുപോകുന്നതാണ് തൊടുവക്കാട് റോഡ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലൂടെ കടന്നുപോകുന്ന റോഡാണ് കല്ലിനാൽപടി-പാറയ്ക്കൽ റോഡ്. ഏഴംകുളം ഗ്രാമപഞ്ചായത്ത് അവിഞ്ഞിയിൽ കലുങ്ക് നിർമിക്കുകയും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കല്ലിനാൽപടിയിൽ ഏകദേശം 300 മീറ്റർ റോഡ് കോൺക്രീറ്റും ചെയ്താൽ ഈ റോഡുകൾ യോജിപ്പിച്ച് ഗതാഗതസൗകര്യം ഒരുക്കാം. ഇതുവഴി ജനങ്ങൾക്ക് മൂന്ന് കി.മീ. ലാഭിക്കാം. തൊടുവക്കാട്-അവിഞ്ഞിയിൽ റോഡരികുകളിൽ ഉള്ളവർ സഹകരിച്ചാൽ റോഡിനു വീതിയും കൂട്ടാം. നിലവിലെ റോഡ് സഞ്ചാരയോഗ്യമാക്കാൻ ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ വർഷങ്ങളായ ആവശ്യം നാടി​െൻറ വികസനത്തിലേക്ക് വഴി ഒരുക്കുന്ന ഈ സാധ്യത ഏഴംകുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തി​െൻറ സഹകരണംകൂടി തേടാൻ തീരുമാനിച്ചു. ജനപ്രതിനിധികൾ, രണ്ട് പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ, റോഡി​െൻറ ഇരുവശത്ത് താമസിക്കുന്നവർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ജൂലൈ 28ന് ഉച്ചക്ക് 2.30ന് തൊടുവക്കാട് സ​െൻറ് മേരീസ് ഓഡിറ്റോറിയത്തിൽ ആലോചനയോഗം ചേരും. ജില്ല പഞ്ചായത്ത് അംഗം ആർ.ബി. രാജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. വലഞ്ചുഴിയിലെ എല്ലാ വീട്ടിലും പൈപ്പ് കമ്പോസ്റ്റ് പത്തനംതിട്ട: നഗരസഭയിലെ 24-ാം വാര്‍ഡായ വലഞ്ചുഴിയിലെ എല്ലാ വീട്ടിലും പൈപ്പ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 100 വീട്ടിലാണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നത്. എല്ലാ വീട്ടുകാരും അവരുടെ ചെലവില്‍ ഇതിനാവശ്യമായ പൈപ്പുകള്‍ വാങ്ങുകയായിരുന്നു. നാലരയടി നീളവും ആറിഞ്ച് വ്യാസവുമുള്ള രണ്ട് പൈപ്പാണ് ഒരു വീട്ടില്‍ ഉപയോഗിക്കുന്നത്. ആഹാര അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയാതെ പൈപ്പ് കമ്പോസ്റ്റാക്കി മാറ്റാം. മാലിന്യസംസ്‌കരണത്തിനായി ശക്തമായ ബോധവത്കരണമാണ് ദിവസങ്ങളായി നടന്നത്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അെപ്ലെഡ് സയന്‍സിലെ കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതിനായി പ്രവര്‍ത്തനം നടത്തുകയായിരുന്നു. മാലിന്യമുക്ത വാര്‍ഡ് എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇവിടെ മാലിന്യമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സിയായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സിനെയും ചുമതലപ്പെടുത്തി. മാസത്തില്‍ രണ്ടുതവണയാണ് മാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്നത്. മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന റോഡരികില്‍ പൂച്ചെടികള്‍ െവച്ചുപിടിപ്പിക്കുന്ന പദ്ധതികള്‍ക്കും തുടക്കമായി. വലഞ്ചുഴി ഗോകുലത്തില്‍ രതീഷി​െൻറ വീട്ടില്‍ ആദ്യ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച് കൗണ്‍സിലര്‍ ഗീത സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി ശ്രീദേവി അധ്യക്ഷതവഹിച്ചു. അസാപ് സ്‌കില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: അസാപ്പി​െൻറ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി കൂടല്‍ ഗവ. വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച സ്‌കില്‍ ഫെസ്റ്റ് ജില്ല പഞ്ചായത്ത് അംഗം ബിനിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ അനൂപ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം മാനേജര്‍ പി.എം. തസ്‌നീം നിസാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ എ. രശ്മി നായര്‍, സന്തോഷ്, ഹെഡ്മിസ്ട്രസ് ഡി. സുമ, പി.ടി.എ പ്രസിഡൻറ് കെ. സന്തോഷ്, സീനിയര്‍ ട്രെയിനര്‍ ടി. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.