ചങ്ങനാശ്ശേരി: അജ്ഞാതവാഹനമിടിച്ച് മാമ്മൂട് നാലുകണ്ടം ജോസഫ് ആൻറണി (കുട്ടപ്പി-68) മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ടിപ്പർ ലോറിയും ഡ്രൈവറും പിടിയിലായി. തലവടി ഏറൻകണ്ണാടിയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ നടുവിലേമുറി സണ്ണി എബ്രഹാമാണ് (57) അറസ്റ്റിലായത്. കെ.എൽ 4 വി 179 നമ്പറിലുള്ള ടിപ്പറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി മുതൽ നെടുങ്കുന്നം വരെ സി.സി ടി.വി കാമറകൾ പരിശോധിച്ച് സംശയം തോന്നിയവരുടെ ഫോൺ കോളുകൾ സൈബർ സെല്ലിെൻറ സഹായത്താൽ നിരീക്ഷിച്ചാണ് ടിപ്പറും പ്രതിയെയെയും കസ്റ്റഡിയിലെടുത്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ അപകടം നടന്ന് പത്തു ദിവസത്തിനുശേഷം ഷാഡോ പൊലീസിെൻറ അേന്വഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാമ്മൂട് ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരനായ ജോസഫ് ഈ മാസം ഏഴിന് പുലർച്ച 3.45 ന് മാമ്മൂട് കവലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിെൻറ കീഴിലെ പ്രത്യേക അേന്വഷണസംഘത്തിലെ സി.ഐ പി.കെ. വിനോദ്, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.െഎമാരായ ഡേവിഡ്‌സൺ, ഓമനക്കുട്ടൻ, സി.പി.ഒ പ്രകാശ് എന്നിവരാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.