കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർന്നു. നഴ്സുമാരോട് മോശമായി പെരുമാറിയ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറയുകയും മറ്റ് ആവശ്യങ്ങൾ ഇൗ മാസം 19ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരത്തിന് അവസാനമായത്. നേരേത്ത ചർച്ചക്ക് തയാറല്ലെന്ന നിലപാടെടുത്ത മാനേജ്മെൻറ് ശനിയാഴ്ച ഇതിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ജില്ല ലേബർ ഒാഫിസർ വിളിച്ച അനുരഞ്ജനചർച്ച മാനേജ്മെൻറ് ബഹിഷ്കരിച്ചിരുന്നു. ഇതോടെ നഴ്സുമാർ സമരം ശക്തമാക്കി. ശനിയാഴ്ചയും ആശുപത്രിക്കുമുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, പുതുതായി നഴ്സുമാരെ നിയമിക്കാനായി ഇൻറർവ്യൂ നടത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഉച്ചക്ക് രണ്ടോടെ മനേജ്മെൻറ് ചർച്ചക്ക് തയാറാവുകയായിരുന്നു. തുടർന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രവർത്തകരും മാനേജ്മെൻറ് പ്രതിനിധികളും നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ചർച്ചയിൽ 21 ആവശ്യങ്ങൾ നഴ്സുമാർ മുേന്നാട്ടുവെച്ചു. ഇത് 19ന് ലേബർ ഓഫിസറുടെ മുന്നിൽ ചർച്ചചെയ്യാമെന്ന് ധാരണയായി. മാപ്പുപറയാൻ നഴ്സിങ് സൂപ്രണ്ട് എത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന് മാത്രമായിരുന്നു ആദ്യം പറഞ്ഞത്. ഇത് അംഗീകരിക്കില്ലെന്നും മാപ്പുപറയണമെന്നും നഴ്സുമാർ വാദിച്ചതോടെ രംഗം വീണ്ടും മുദ്രാവാക്യത്താൽ നിറഞ്ഞു. ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, ലേബർ റൂമിൽ കാമറ െവച്ചിട്ടുണ്ടെന്ന ആരോപണം നഴ്സുമാർ പിൻവലിച്ചു. ചർച്ചയിൽ ക്രിട്ടിക്കൽ ഐ.സി.യുവിലെ ഡ്രസിങ് റൂമിലെ കാമറ നീക്കാമെന്നും രാത്രി ഡ്യൂട്ടിയിലുള്ളവർക്ക് മികച്ച സൗകര്യങ്ങളൊരുക്കുമെന്നും രാത്രി വീട്ടിൽ േപാകാൻ കഴിയാത്തവർക്ക് ആശുപത്രിയുടെ സമീപം താമസസൗകര്യം ഒരുക്കുമെന്നും മാനേജ്മെൻറ് ഉറപ്പുനൽകി. അതുവരെ രാത്രി ജോലിചെയ്യുന്നവരെ ആശുപത്രി വാഹനത്തിൽ കാരാപ്പുഴയിലെ ഹോസ്റ്റലിൽ എത്തിക്കാനും ധാരണയായി. യൂത്ത് ഫ്രണ്ട്-എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.