കോട്ടയം: ട്രെയിൻ യാത്രക്കാരനെ അടിച്ചുവീഴ്‌ത്തി മാല കവരാൻ ശ്രമിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ജ്യോതിഷ് കുമാറിനെയാണ് (21) റെയിൽവേ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരം-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ജനറൽ കമ്പാർട്ട്മെൻറിൽ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിയായ മാധവെൻറ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച മാധവനും ജ്യോതിഷും തമ്മിൽ പിടിവലിയായി. ഇതിനിടെ, മാധവെൻറ മുഖത്തിടിച്ച് സമീപത്തെ ബാഗ് എടുത്ത് തലയിൽ അടിച്ചുവീഴ്ത്താനും നോക്കി. ഇതോടെ മറ്റ് യാത്രക്കാർ ഇടപെട്ട് ജ്യോതിഷിനെ പിടികൂടി റെയിൽവേ പൊലീസിനെ അറിയിച്ചു. സ്റ്റേഷനിലെയും ട്രെയിനിലെയും പൊലീസുകാർ ചേർന്ന് പിടികൂടിയ പ്രതിയെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. മാധവെൻറ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണെന്ന് എസ്.െഎ ബിൻസ് ജോസഫ് പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.