തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരു ദേഹവിയോഗത്തിെൻറ 78ാം വാർഷികം പ്രത്യക്ഷ രക്ഷ ദൈവസഭ ആചരിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് ശ്രീകുമാരഗുരു മണ്ഡപത്തിലെത്തിയ പദയാത്രക്കാരെ ഇരവിപേരൂർ ജങ്ഷനിൽ സഭ നേതൃത്വം സ്വീകരിച്ചു. സ്വീകരണ സമ്മേളനം ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ. നാരായണൻ, ജോയൻറ് സെക്രട്ടറി കെ.ടി. വിജയൻ, ഗുരുകുല സമിതി അംഗങ്ങളായ കെ.സി. വിജയൻ, മണി മഞ്ചാരിക്കടി, ഹൈകൗൺസിൽ അംഗം ചന്ദ്രബാബു കൈനകരി, മേഖല ഉപദേഷ്ടാവ് ഒ.ഡി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. പ്രത്യേക പ്രാർഥനയും ആത്മീയ യോഗവും നടന്നു. ഗുരുവിെൻറ ദേഹവിയോഗ സമയമായ പുലർച്ചെ 5.30ന് സഭ പ്രസിഡൻറ് വൈ. സദാശിവെൻറ കാർമികത്വത്തിൽ തിരുക്കുടിലിൽ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങൾ പെങ്കടുത്തു. തുടർന്ന് മണ്ഡപത്തിൽ സഭ പ്രസിഡൻറ് വൈ. സദാശിവൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ എന്നിവർ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.