കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍ മൂന്നുനോമ്പ് തിരുനാള്‍

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാള്‍ ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ഏഴിന് നടക്കും. അഞ്ചിന് രാവിലെ 6.45ന് കൊടിയേറ്റ്, ആറിന് രാവിലെ ഏഴിന് കുര്‍ബാന, 8.30ന് കുരിശിന്‍െറ തിരുശേഷിപ്പ് ദൈവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു, 4.30ന് സായാഹ്ന നമസ്കാരം, വൈകീട്ട് അഞ്ചിന് മാര്‍ ജേക്കബ് മുരിക്കന്‍ നയിക്കുന്ന തിരുനാള്‍ കുര്‍ബാന, സന്ദേശം, വൈകീട്ട് എട്ടിന് കലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവ എന്നിവിടങ്ങളില്‍നിന്നുള്ള പ്രദക്ഷിണങ്ങള്‍ ജൂബിലി കപ്പേളയില്‍ സംഗമിക്കുന്നു, ഒമ്പതിന് ബൈബിള്‍ നാടകം- സുവിശേഷ ഗായകര്‍. ഏഴിന് രാവിലെ 8.30ന് മൂവാറ്റുപുഴ രൂപത മെത്രാന്‍ അബ്രഹാം മാര്‍ യൂലിയോസ് നയിക്കുന്ന മലങ്കര കുര്‍ബാന, 10.30ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നയിക്കുന്ന സുറിയാനി കുര്‍ബാന, ഉച്ചക്ക് ഒന്നിന് കപ്പല്‍പ്രദക്ഷിണം. എട്ടിന് രാവിലെ 10.30ന് പാലാ രൂപത വികാരി ജനറല്‍ ഫാ. അബ്രാഹാം കൊല്ലിത്താനത്തുമലയില്‍ നയിക്കുന്ന കുര്‍ബാന. വൈകീട്ട് ആറിന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.30ന് ഗാനമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.