ചെങ്ങളം, ഇല്ലിക്കല്‍ പ്രദേശത്ത് സി.പി.എം– ആര്‍.എസ്.എസ് സംഘര്‍ഷം

കുമരകം: ചെങ്ങളം, ഇല്ലിക്കല്‍ പ്രദേശങ്ങളില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇല്ലിക്കലിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ചെങ്ങളം മെറീന തിയറ്ററിനുസമീപം താമസിക്കുന്ന സന്ദീപ്, അനിരുദ്ധന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തത്തെുടര്‍ന്ന് അര്‍ധരാത്രി ചെങ്ങളത്തെ സി.പി.എം പാര്‍ട്ടി ഓഫിസിനുനേരെ കല്ളേറുണ്ടായി. കല്ളേറില്‍ പാര്‍ട്ടി ഓഫിസിന് കേടുസംഭവിച്ചു. ഡി.വൈ.എഫ.്ഐ ബ്ളോക്ക് സെക്രട്ടറി ആര്‍. അജയിയുടെ വീടിനുനേരെയും കല്ളേറുണ്ടായി. വീടിന്‍െറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഏകദേശം 2000 രൂപയുടെ നാശനഷ്ടം രണ്ടിടത്തും സംഭവിച്ചതായി പൊലീസ് പറഞ്ഞു. ചെങ്ങളം, ഇല്ലിക്കല്‍, കാഞ്ഞിരം പ്രദേശങ്ങളിലെ സി.പി.എം കൊടിമരങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാവിലെ തിരുവാര്‍പ്പ് പരുത്തിയിടം പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആമ്പക്കുഴി സ്വദേശി ഉണ്ണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇല്ലിക്കല്‍, ചെങ്ങളം പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘര്‍ഷസ്ഥലങ്ങളില്‍ വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചുണ്ട്. പൊലീസ് സന്നാഹം വരും ദിവസങ്ങളിലും തുടരുമെന്ന് കുമരകം എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.