മുക്കാല്‍ ഏക്കറോളം ഭൂമിയിലെ മണലൂറ്റല്‍ കണ്ടത്തെി

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരത്ത് സ്വകാര്യ വ്യക്തികള്‍ കൈയേറിയ സ്ഥലത്ത് മണലൂറ്റിയ മുക്കാല്‍ ഏക്കറോളം ഭൂമി കണ്ടത്തെി. കഴിഞ്ഞദിവസം പുനരാരംഭിച്ച സര്‍വേയിലാണ് 70 അടിയിലധികം താഴ്ചയില്‍ മണലൂറ്റിയതിനത്തെുടര്‍ന്ന് രൂപംകൊണ്ട കുളം ആറ്റുപുറമ്പോക്കിലാണെന്ന് ബോധ്യപ്പെട്ടത്. മോട്ടോര്‍ ഉപയോഗിച്ച് മണലൂറ്റിയാണ് ഇത്രയും വലിയ കുളം രൂപാന്തരപ്പെട്ടത്. ആറിനോട് ചേര്‍ന്നുള്ള കുളത്തിലിറങ്ങി അളക്കുക അപ്രായോഗികമായതിനാല്‍ ബുധനാഴ്ച സര്‍വേ ജോലികള്‍ തടസ്സപ്പെട്ടു. നിലയില്ലാക്കയത്തില്‍ ഇറങ്ങാന്‍ മാര്‍ഗമില്ലാതെ പകച്ചുനിന്ന ഉദ്യോഗസ്ഥരോട് ചങ്ങാടമോ വള്ളമോ എത്തിക്കാമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് മോന്‍സി പി. തോമസ് പറഞ്ഞു. 35 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലും സ്വകാര്യവ്യക്തി കരിങ്കല്ലുകൊണ്ട് ആറ്റുപുറമ്പോക്ക് കൈയാല കെട്ടിത്തിരിച്ചെടുത്തതും അളക്കലില്‍ പിടിക്കപ്പെട്ടു. ഇങ്ങനെ കൈയേറിയ സ്ഥലത്ത് വാഴ, ജാതി, തെങ്ങ് തുടങ്ങിയവ കൃഷിയിറക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച താലൂക്ക് സീനിയര്‍ സര്‍വേയര്‍ സ്ഥലത്തത്തെി സര്‍വേ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്ച വരെ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ആറ്റു പുറമ്പോക്ക് അളന്നെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.