നെടുംകുന്നം ഗവ. എച്ച്.എസ്.എസില്‍ തീപിടിത്തം

കറുകച്ചാല്‍: നെടുംകുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. സ്കൂളിന്‍െറ മേല്‍ക്കൂരയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ ഓട്ടോ തൊഴിലാളികള്‍ സ്കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ സ്റ്റാഫ് റൂം കത്തിയെരിയുകയായിരുന്നു. ഉടന്‍തന്നെ പാമ്പാടി ഫയര്‍ഫോഴ്സിലും കറുകച്ചാല്‍ പൊലീസിലും അറിയിച്ചു. എന്നാല്‍, തീ പടര്‍ന്നുപിടിക്കുന്നതിനാല്‍ പരിസരത്തുകൂടി എത്തിയ ജലവിതരണ ലോറിയില്‍നിന്ന് വെള്ളമെടുത്ത് നാട്ടുകാര്‍ തീയണച്ചു. സ്റ്റാഫ്റൂമിനുള്ളില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജ്, പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചു. മേല്‍ക്കൂരയിലെ സീലിങ്ങും കത്തിനശിച്ചു. എന്നാല്‍, മുറിയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതിയെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടഞ്ഞുകിടന്ന വാതിലുകളും ജനാലകളും തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. രാത്രി ഇവിടെ സാമൂഹികവിരുദ്ധ ശല്യം ഉള്ളതായും പറയുന്നു. സംഭവത്തില്‍ കറുകച്ചാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.