ഉറുമ്പരിച്ച നിലയില്‍ കഴിഞ്ഞ ക്ളാരമ്മ ടീച്ചര്‍ക്ക് കരുണയുടെ അഭയം

ഈരാറ്റുപേട്ട: തേവരുപാറയില്‍ വാടകവീട്ടില്‍ ഉറുമ്പരിച്ച് അനാഥയായി അവശനിലയില്‍ കഴിഞ്ഞ വൃദ്ധയുടെ സംരക്ഷണം ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രം ഏറ്റെടുത്തു. ചങ്ങനാശ്ശേരി തുരുത്തി ചെങ്ങാട് മലകുന്നം സ്വദേശിയാണ് ക്ളാരമ്മ ടീച്ചര്‍. മാനസികാസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളുമുള്ള മകനോടൊപ്പമാണ് താമസിച്ചിരുന്നത്. വീടുനിറയെ ചപ്പുചവറുകളും ഇലക്ട്രോണിക് മാലിന്യവും സീഡികളും അലക്ഷ്യമായി വാരിവലിച്ചിട്ടിരിക്കുന്നതിനിടെ ശയ്യാവലംബിയായി ഉറുമ്പരിച്ച നിലയില്‍ കിടക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങളുണ്ടങ്കിലും നല്ളൊരു ഇലക്ട്രോണിക് വര്‍ക്കറാണ് ടീച്ചറുടെ മകന്‍ 45 വയസ്സുള്ള മാര്‍ട്ടിന്‍. അഞ്ചുമാസമായി കൂടെ താമസിക്കുന്ന മകന്‍ അമ്മയെ വീടിനകത്ത് പൂട്ടിയിട്ടായിരുന്നു വെളിയില്‍ പോയിരുന്നത്. ടീച്ചര്‍ക്ക് ഉദ്യോഗസ്ഥരായ രണ്ട് ആണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട് എന്നുപറയുന്നു. ആണ്‍മക്കള്‍ റെയില്‍വേ, ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരായിരുന്നു. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഭര്‍ത്താവും ബി.എസ്.എന്‍.എല്‍ ജോലിക്കാരനായിരുന്നു. വര്‍ഷങ്ങളായി മാതാവുമായി മക്കള്‍ക്ക് ബന്ധമില്ലാത്ത അവസ്ഥയാണ്. മുഷിഞ്ഞതും വിസര്‍ജ്യങ്ങള്‍ ഉള്ളതുമായ വസ്ത്രങ്ങള്‍ വീടിനകത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. മറ്റു ചപ്പുചവറും വൃത്തിഹീനമായ സാഹചര്യങ്ങളും കാരണം ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. കുറച്ചുദിവസം മുമ്പ് മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് പോയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. മാര്‍ട്ടിന്‍ അവിവാഹിതനാണ്. ഓര്‍മക്കുറവുള്ളതു കാരണം ബന്ധുക്കളെക്കുറിച്ച് വ്യക്തതയില്ല. ട്യൂബിലൂടെ ഭക്ഷണം നല്‍കേണ്ട അവസ്ഥയിലാണ് ടീച്ചര്‍. പാലായിലും സമീപ പ്രദേശങ്ങളിലും സ്കൂളുകളില്‍ അധ്യാപികയായിരുന്നു. പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനത്തെുടര്‍ന്നാണ് കരുണ അഭയകേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ തേവരുപാറയിലത്തെിയത്. പരിശോധനയില്‍ ശരീരത്ത് ഉറുമ്പരിക്കുന്നുണ്ടായിരുന്നു. ഭക്ഷണമില്ലാതെ അവശതയിലായിരുന്നു. ശരീരത്തുനിന്ന് ഉറുമ്പിനെയെല്ലാം മാറ്റി കുളിപ്പിച്ച് വീടും പരിസരവും വൃത്തിയാക്കിയ പ്രവര്‍ത്തകര്‍ ക്ളാരമ്മയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.