ഓട്ടത്തിനിടെ സ്കൂള്‍ ബസിന്‍െറ ടയര്‍ ഊരിത്തെറിച്ചു

പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നത്ത് സ്വകാര്യ സ്കൂള്‍ ബസിന്‍െറ പിന്നിലെ ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന മിനിബസ് റോഡില്‍ ഉരഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പൊന്‍കുന്നത്തെ ശ്രേയസ്സ് പബ്ളിക് സ്കൂളിന്‍െറ മിനിബസാണ് അപകടത്തില്‍പെട്ടത്. 40 ഓളം കുട്ടികളാണ് അപകടം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ 8.50ന് കുട്ടികളുമായ സ്കൂളിലേക്ക് പോകവെ പൊന്‍കുന്നം ഗവ. ഹൈസ്കൂളിനു മുന്നിലാണ് സംഭവം. കാലപ്പഴക്കം ചെന്ന മിനിബസിന്‍െറ പിന്നിലെ ഇടതുഭാഗത്തെ ചക്രം ഇറക്കം ഇറങ്ങുന്നതിനിടെ ഊരിപ്പോകുകയായിരുന്നു. ഊരിപ്പോയ ചക്രങ്ങളിലൊന്ന് ദേശീയപാതയിലൂടെ താഴേക്ക് ഉരുണ്ടു. ടയര്‍ ഉരുണ്ടുവരുന്നതു കണ്ട ഗവ. സ്കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ കാല്‍നടക്കാര്‍ ഓടിമാറുകയായിരുന്നു. മിനിബസ് പെട്ടെന്ന് ഒരു വശത്തേക്ക് ചെരിയുന്നതും പിന്നാലെ ടയര്‍ ദേശീയപാതയിലൂടെ ഉരുണ്ടുവരുന്നതും കണ്ട എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതും രക്ഷയായി. കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് സ്കൂള്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ പുറത്തിറക്കിയത്. സംഭവത്തത്തെുടര്‍ന്ന് കുറച്ചുനേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.