ജനവാസ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം –ആന്‍േറാ ആന്‍റണി

കാഞ്ഞിരപ്പള്ളി: ജനവാസ കേന്ദ്രത്തിനു നടുവില്‍ മദ്യവില്‍പനശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആന്‍േറാ ആന്‍റണി എം.പി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാല ജനവാസകേന്ദ്രമായ പുളിമാവിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്തില്‍ നടത്തുന്ന രാപകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാര്‍ച്ച് 31ന് മുമ്പ് നീക്കം ചെയ്യണമെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍, ഇതിന്‍െറ മറവില്‍ ജനവാസ കേന്ദ്രത്തിനു നടുവില്‍ മദ്യവില്‍പനശാല സ്ഥാപിക്കാനുള്ള ഏതുനീക്കത്തെയും ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാപകല്‍ സമരം 11ാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിനു പിന്തുണയുമായി കൂടുതല്‍ സാമൂഹിക സംഘടനകളും വിദ്യാഭ്യസ സ്ഥാപനങ്ങളും രംഗത്തത്തെി. ജനവികാരം മാനിച്ച് വില്‍പനശാല മറ്റൊരു സ്ഥലം കണ്ടത്തെി പുളിമാവില്‍നിന്ന് ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നും സെന്‍റ് ആന്‍റണീസ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി നെടുംപതാലില്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്‍റ് ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, കത്തീഡ്രല്‍ വികാരി വര്‍ഗീസ് പരിന്തിരിക്കല്‍, സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, അഡ്വ. പി.എ. ഷമീര്‍, ബീന ജോബി, ജോഷി അഞ്ചനാട്ട്, ഷീല തോമസ്, കൃഷ്ണകുമാരി ശശികുമാര്‍, അക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ബെന്നി ജേക്കബ്, കണ്‍വീനര്‍ ദേവസ്യാച്ചന്‍ ചെറുവള്ളില്‍, അഡ്വ. സോണി തോമസ്, പി.എ. താഹ, അഡ്വ. മുഹമ്മദ് ഹാരിസ്, ബിജു ചക്കാല, ഇ.കെ. രാജു, ബിനു കുന്നുംപുറം, അബ്ദുല്‍ ഫത്താഹ്, ജോസ് മടുക്കക്കുഴി, സുജിത് ബീമാസ്, ജോബി കേളിയംപറമ്പില്‍, മാത്യു കുളങ്ങര, ജോയി കൈപ്പന്‍പ്ളാക്കല്‍, കെ.എസ്. ഷിനാസ്, റെജി കൈപ്പന്‍പ്ളാക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.