വനത്തിൽനിന്ന്​ വെട്ടിക്കടത്തിയ ഇൗറ്റ പിടികൂടി; പാർട്ടി സമ്മേളനത്തിനെന്ന്​ മൊഴി

അടിമാലി: സി.പി.എം കോട്ടയം ജില്ല സമ്മേളന ഒരുക്കങ്ങൾക്കായി കൊണ്ടുപോയതെന്ന് സംശയിക്കുന്ന ഒരു ലോഡ് ഈറ്റയും ലോറിയും രണ്ടുപേരെയും വനപാലകർ പിടികൂടി. ലോറി ഡ്രൈവര്‍ ആനവിരട്ടി കാരക്കാട്ടില്‍ രാജൻ ‍(57), ക്ലീനര്‍ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി പൊന്നൻ ‍(58) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫിസര്‍ ഹരിലാലി​െൻറ നേതൃത്വത്തിൽ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തലക്കോട് ചെക്ക്പോസ്റ്റിൽനിന്നാണ് ലോഡ് സഹിതം വാഹനം പിടികൂടിയത്. കോട്ടയം ജില്ല സമ്മേളനത്തിന് കൊണ്ടുപോകുകയാണ് ഈറ്റയെന്നാണ് വാഹനത്തില്‍ ഉള്ളവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയതെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. നേര്യമംഗലം വനമേഖലയില്‍നിന്നാണ് ഈറ്റ വെട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം ബോണ്ട് കെട്ടിച്ച് വിട്ടയക്കുമെന്നും ഈറ്റ വിട്ടുനല്‍കില്ലെന്നും റേഞ്ച് ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.