മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ എത്തിയ ഉദ്യോഗസ്ഥനെ പൊലീസ്​ തിരിച്ചയച്ചു

കുമളി: കേരള അധികൃതരെ അറിയിക്കാതെ തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം മുല്ലപ്പെരിയാറിലേക്ക് പോകാനൊരുങ്ങിയ കേന്ദ്രസേനാംഗത്തെ അണക്കെട്ടി​െൻറ സുരക്ഷാചുമതലയുള്ള പൊലീസ് തിരിച്ചയച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചിയിൽനിന്നുള്ള സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് ജോഗിരാജ് തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം അണക്കെട്ടിൽ പോകാൻ തേക്കടിയിലെത്തിയത്. തമിഴ്നാട് ബോട്ടിൽ യാത്രക്കൊരുങ്ങിയ ജോഗിരാജിനെ ഇൗ സമയം അണക്കെട്ടിലേക്ക് പോകാനായി തേക്കടിയിലെത്തിയ സി.െഎ അഷാദി​െൻറ നേതൃത്വത്തിൽ കാര്യങ്ങൾ വിശദീകരിച്ച് മടക്കി അയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.