സർക്കാറി​െൻറ പ്രതിച്ഛായ തകർക്കാൻ മൂന്നാറിൽ ചിലരുടെ ശ്രമം ^സി.പി.​െഎ

സർക്കാറി​െൻറ പ്രതിച്ഛായ തകർക്കാൻ മൂന്നാറിൽ ചിലരുടെ ശ്രമം -സി.പി.െഎ കട്ടപ്പന: കർഷകരെ സംരക്ഷിച്ച് കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുേമ്പാൾ സി.പി.െഎക്കെതിരെ പ്രതിരോധമുയർത്തി സർക്കാറി​െൻറ പ്രതിച്ഛായ തകർക്കാനാണ് മൂന്നാറിൽ ചിലർ ശ്രമിക്കുന്നതെന്ന് ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. പട്ടയത്തിന് അർഹരായവരെ സംരക്ഷിക്കുമെന്ന സി.പി.എം പ്രചാരണത്തിന് മറുപടിയെന്നോണമായിരുന്നു ഇൗ പ്രതികരണം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പട്ടയ നടപടികള്‍ കാര്യക്ഷമമാക്കുന്നതിന് ശക്തമായ ഇടപെടലുകളും സമരങ്ങളും നടത്തുന്ന പ്രസ്ഥാനമാണ് സി.പി.െഎ. കര്‍ഷകരില്‍നിന്ന് പാര്‍ട്ടിയെ ഒറ്റപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പട്ടയത്തിന് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഉപാധികളില്ലാത്ത പട്ടയം നല്‍കണമെന്ന നിലപാടാണ് സി.പി.െഎ സ്വീകരിച്ചിട്ടുള്ളത്. സി.പി.െഎ പട്ടയത്തിനെതിരാണെന്നുള്ള പ്രചാര വേലകള്‍ പൊതുജനം തള്ളിക്കളയുമെന്നും ശിവരാമന്‍ ചൂണ്ടിക്കാട്ടി. പാർട്ടി കട്ടപ്പന മണ്ഡലം സമ്മേളനം മാട്ടുകട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല അസിസ്റ്റൻറ് സെക്രട്ടറി സി.എ. ഏലിയാസ്, ഇ.എസ്. ബിജിമോള്‍ എം.എൽ.എ, സി.കെ. കൃഷ്ണന്‍കുട്ടി, സി.യു. ജോയി, ജോസ് ഫിലിപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.