സി.പി.​െഎയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി കർഷക സംഘം

കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ വിമർശങ്ങൾക്ക് മറുപടിയുമായി സി.പി.എം കർഷക സംഘം. എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമാണ് സി.പി.െഎ നടത്തുന്ന പ്രസ്താവനകളും സമീപനവുമെന്നും കർഷക സംഘം നേതാക്കൾ കട്ടപ്പനയിൽ പറഞ്ഞു. ജില്ലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എം.എം. മണി നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ ശത്രുക്കൾപോലും അംഗീകരിക്കും. എം.എം. മണിക്കെതിരെ സി.പി.ഐ നേതാക്കൾ നടത്തിയ പരാമർശം അപക്വമാണ്. ജില്ലയിൽ പട്ടയം നൽകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. ഇരട്ടയാർ മേഖലയിൽ പൂർണമായും പട്ടയം നൽകാൻ തീരുമാനിച്ചതാണ്. എന്നാൽ, ഇവയെല്ലാം അട്ടിമറിക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നു. ജോയിസ് ജോർജ് എം.പിക്കും എം.എം. മണിക്കുമെതിരെ വാസ്തവവിരുദ്ധ പ്രസ്താവനകൾ നടത്തിയവർ ഇത് പിൻവലിച്ച് മാപ്പുപറയണമെന്ന് കർഷക സംഘം നേതാക്കളായ മാത്യു ജോർജ്, വി.കെ. സോമൻ, എസ്. ശ്രീധരൻ എന്നിവർ പറഞ്ഞു. മന്ത്രി എം.എം. മണി ജയിക്കരുതെന്ന നിലപാടുമായി ഒരുവിഭാഗം രംഗത്തിറങ്ങിയപ്പോൾ സി.പി.ഐയാണ് പിന്തുണച്ചതെന്നും പത്തുചെയിൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് അയ്യപ്പൻ കോവിലിൽ നടന്ന സമരത്തിൽ സി.പി.എം ഇരട്ടത്താപ്പാണ് സ്വീകരിച്ചതെന്നും സി.പി.എമ്മി​െൻറ കള്ളക്കളി ജനം തിരിച്ചറിയുമെന്നുമാണ് സി.പി.ഐ നേതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചത്. ചാരായവുമായി അറസ്റ്റിൽ കട്ടപ്പന: 15 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. വളകോട് പൊളപ്പുകല്ലിൽ ലിജോ മോനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടിപ്പോയെങ്കിലും പിതാവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് മർദനം; അഞ്ച് സി.പി.എം പ്രവർത്തകർ റിമാൻഡിൽ പീരുമേട്: കുമളിയിൽ കെ.എസ്.ഇ.ബിയിലെ സബ് എൻജിനീയർ രാജനെ ആക്രമിച്ച കേസിൽ അഞ്ച് സി.പി.എം പ്രവർത്തകരെ റിമാൻഡ് ചെയ്തു. കുമളി സ്വദേശികളായ കെ.എൽ. കുട്ടപ്പൻ, എൻ. സാബു, രാജീവ്, പ്രദീപ്, വിനോദ് കുമാർ എന്നിവരെയാണ് റിമാൻഡ്‌ ചെയ്തത്. കോടതിയിൽ യഥാസമയം ഹാജരാകാതിരുന്നതിനെ തുടർന്ന് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ദിവസ വേതനക്കാരായ മീറ്റർ റീഡർമാരെ നിയമിക്കുന്നതിനെക്കുറിച്ചുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മർദനത്തിൽ രാജ​െൻറ ചെവിയുടെ ഡയഫ്രം തകർന്നിരുന്നു. ഒരു മാസത്തോളം ചികിത്സയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.