ഉന്നത വനപാലകരുടെ ശിൽപശാല ആരംഭിച്ചു

കുമളി: സംസ്ഥാനത്തെ മുഴുവൻ ഉന്നത വനപാലകരും പെങ്കടുക്കുന്ന ദ്വിദിന ശിൽപശാല തേക്കടിയിൽ ആരംഭിച്ചു. രാജീവ് ഗാന്ധി പ്രകൃതി പഠന കേന്ദ്രത്തിൽ നടക്കുന്ന ശിൽപശാല വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എ.കെ. ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. ഡോ. അമിത് മല്ലിക്, ജോർജി പി. മാത്തച്ചൻ, പദ്മ മൊഹന്തി, ശിൽപ വി. കുമാർ തുടങ്ങി നിരവധി പ്രമുഖർ പെങ്കടുത്തു. സംസ്ഥാനത്തെ വനം-വന്യജീവി സേങ്കതങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടർമാർ, ഡി.എഫ്.ഒമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പെങ്കടുക്കുന്നത്. മനുഷ്യനും വന്യജീവികളുമായി വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ, വനം കൈയേറ്റം, കാട്ടുതീ പ്രതിരോധം, ജനപങ്കാളിത്ത വനസംരക്ഷണം തുടങ്ങിയ വിഷയങ്ങളാവും ചർച്ചെചയ്യുക. ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.