ജൗൻപുർ (യു.പി): ഡൂൺ എക്സ്പ്രസിെൻറ എൻജിൻ ബോഗിയിൽനിന്ന് വേർപെട്ടത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വാരാണസി-ഫാസിയബാദ് സെക്ഷനിലെ കെറ്റസരൈ-ജൗൻപുർ സ്േറ്റഷനുകൾക്കിടയിലാണ് എൻജിൻ വേർപെട്ടത്. ഹൗറയിൽനിന്ന് ഡറാഡൂണിലേക്ക് പോകുകയായിരുന്നു െട്രയിൻ. ഒരു മണിക്കൂറിനുശേഷം മറ്റൊരു എൻജിെൻറ സഹായത്തോടെ യാത്ര പുനരാരംഭിച്ചു. 2014ൽ യു.പിയിലെ സഫർഗഞ്ച് സ്േറ്റഷനു സമീപത്തുവെച്ച് ഇതേ െട്രയിൻ അപകടത്തിൽപെട്ടത് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഈ മാസം 19ന് യു.പിയിലെ മുസഫർനഗറിൽ ഉത്കൽ എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിൽ 20 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 23ന് കൈഫിയാത് എക്സ്പ്രസ് ഔറൈയ ജില്ലയിൽ പാളംതെറ്റി 100 പേർക്ക് പരിക്കേറ്റിരുന്നു. ഡൂൺ എക്സ്പ്രസ് പാളംതെറ്റിയത് യു.പിയിൽ മൂന്നാമതും അപകടമുണ്ടാക്കിയെന്ന ഭീതി പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.