നിയന്ത്രണംവിട്ട ലോറിയിടിച്ച്​ ബൈക്ക്​ യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം: . അതിരമ്പുഴ ചുണ്ടക്കാട്ടിൽ സി.ടി. രാജുവി​െൻറ മകൻ രാഗേഷാണ് (33) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ നാട്ടുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.