മറയൂർ: ചന്ദന ഡിവിഷനിലെ 54 റിസർവിൽനിന്ന് ചന്ദനക്കുറ്റി മാന്തി കടത്തുന്നതിനിടെ രണ്ടുപേർ പിടിയിലായി. മറയൂർ പുറവയൽ സ്വദേശികളായ ശിവൻ, ഹരി എന്നിവരെ രഹസ്യ വിവരത്തെ തുടർന്ന് തൊട്ടടുത്ത കരിമ്പിൻ തോട്ടത്തിൽനിന്നാണ് പിടികൂടിയത്. 45 കിലോ ചന്ദനക്കുറ്റിയാണ് ഇവർ മാന്തിയെടുത്ത് കടത്തിയത്. റേഞ്ച് ഓഫിസറുടെ നിർദേശപ്രകാരം മറയൂർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.എസ്. അരുണിെൻറ നേതൃത്വത്തിൽ ഫോറസ്റ്റർ ഹരികുമാരൻ നായർ, ബീറ്റ് ഫോറസ്റ്റർമാരായ രാമകൃഷണൻ, വൈ. സജീവ്, പി.ആർ. ഹരികുമാർ എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.