നാഗമ്പടം സ്​റ്റാൻഡിൽ പാർക്കിങ്​ പരിഷ്​കാരം ഏർപ്പെടുത്തി; ബുധനാഴ്​ച മുതൽ പ്രാബല്യത്തിൽ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്കിങ് പരിഷ്കാരം ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ പ്രാബല്യത്തിലാകും. വെള്ളിയാഴ്ച നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ രണ്ട് ബസിനിടയിൽ ഞെരുങ്ങി വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞ അപകടത്തി​െൻറ പശ്ചാത്തലത്തിൽ ഡിവൈ.എസ്.പി സക്കറിയ മാത്യുവി​െൻറ നേതൃത്വത്തിൽ നടന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. അപകടം നടന്ന സ്റ്റാൻഡി​െൻറ ഭാഗത്തെ (സ​െൻറ് ആൻറണീസ് പള്ളി) ബസ് പാർക്കിങ് പൂർണമായും ഒഴിവാക്കി. നേരത്തേയുണ്ടായിരുന്ന പാർക്കിങ് തിരിച്ചുെകാണ്ടുവരും. സ്റ്റാൻഡിനുള്ളിൽ മറ്റ് വാഹനങ്ങളുടെ പാർക്കിങ് പൂർണമായി നിരോധിക്കും. ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് കിടക്കുന്ന ബസുകൾ ഏത് റൂട്ടിലേക്കാണെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കും. സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ അതത് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണം. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്ന ബസുകൾ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുകൂടി വന്ന് സ്റ്റാൻഡി​െൻറ തെക്ക് ഭാഗത്ത് ആളെയിറക്കണം. ഇൗ ഭാഗത്തെ കടകളുടെ മുന്നിൽ സാധനങ്ങൾ കയറ്റിവെച്ചുള്ള കച്ചവടവും ബൈക്കുകളുടെ പാർക്കിങ്ങും അനുവദിക്കില്ല. ബസ് ഉടമകളുമായി സഹകരിച്ച് നാഗമ്പടം സ്റ്റാൻഡിനുള്ളിലും പുറത്തും സി.സി ടി.വി കാമറ സ്ഥാപിക്കും. ഇത് പരിശോധിച്ച് പരിഷ്കാരം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. സ​െൻറ് ആൻറണീസ് പള്ളിയുടെ ഭാഗത്തുനിന്ന് യാത്രക്കാർ അലക്ഷ്യമായി സ്റ്റാൻഡിലേക്ക് വരുന്നത് ഒഴിവാക്കാൻ ഇരുമ്പുവേലിക്കെട്ട് സ്ഥാപിക്കാനും ആലോചനയുണ്ട്. യോഗത്തിൽ വെസ്റ്റ് സി.െഎ നിർമൽ ബോസ്, ഇൗസ്റ്റ് എസ്.െഎ സാജു വർഗീസ്, ബസ് ഉടമകളുടെ പ്രതിനിധികൾ പെങ്കടുത്തു. വെള്ളിയാഴ്ച രാവിലെ 10ന് ഞാലിയാകുഴിയിലെ ബന്ധുവീട്ടിൽ പോകാനായി മകൾക്കൊപ്പം നാഗമ്പടം സ്റ്റാൻഡിലിറങ്ങിയ കുറുപ്പംപടി തുരുത്തി എടക്കര വർക്കിയുടെ ഭാര്യ അന്നമ്മയുടെ (53) ജീവനാണ് പൊലിഞ്ഞത്. നാഗമ്പടത്ത് ജീവൻ പൊലിഞ്ഞതിൽ ഏറെയും സ്ത്രീകൾ നാഗമ്പടത്ത് സ്വകാര്യ ബസുകൾ കൊന്നവരിൽ ഏറെയും സ്ത്രീകളാണ്. 2013നുശേഷം നടന്ന അപകടത്തിൽ നാലുപേരാണ് മരിച്ചത്. വിവിധ അപകടങ്ങളിലായി 22പേർക്ക് പരിക്കേറ്റു. അഞ്ചാംക്ലാസ് വിദ്യാർഥി അരുണിമ, തിരുവല്ല മാരാമൺ താഴമൺകാലായിൽ മറിയാമ്മ (78), പുതുപ്പള്ളി മുളഞ്ഞിയിൽ പാപ്പ​െൻറ ഭാര്യ മറിയ (70), കൈപ്പുഴ ശാസ്ത്രാങ്കൽ കാവിൽപറമ്പിൽ അന്നമ്മ (65), കുറുപ്പംപടി തുരുത്തി എടക്കര വർക്കിയുടെ ഭാര്യ അന്നമ്മ (53) എന്നിവരുടെ ജീവനുകളാണ് പൊലിഞ്ഞത്. 2016 മേയ് 12നുണ്ടായ അപകടത്തിൽ ഒളശ്ശ കൊച്ചുപറമ്പിൽ പ്രീത-സുഗുണൻ ദമ്പതികളുടെ മകൾ അഞ്ചാംക്ലാസ് വിദ്യാർഥി അരുണിമയുടെ ജീവനാണ് നഷ്ടമായത്. മുത്തശ്ശിക്കൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ അമിതവേഗത്തിൽ പിന്നോെട്ടടുത്ത ബസ് തലയിലൂടെ കയറുകയായിരുന്നു. 2013ലായിരുന്നു അപകട പരമ്പരയിലെ ആദ്യത്തേത്. ബസ് സ്റ്റാൻഡിനുള്ളിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത സ്വകാര്യ ബസിടിച്ച് തിരുവല്ല മാരാമൺ താഴമൺകാലായിൽ പരേതനായ യോഹന്നാ​െൻറ ഭാര്യ മറിയാമ്മയാണ് (78) അന്ന് മരിച്ചത്. ഇതിനു ശേഷം പുതുപ്പള്ളി മുളഞ്ഞിയിൽ പാപ്പ​െൻറ ഭാര്യ മറിയാമ്മ (70), കൈപ്പുഴ ശാസ്‌താങ്കൽ കാവിൽപറമ്പിൽ അന്നമ്മ (65) എന്നിവരും മരിച്ചിരുന്നു. ഇതിനുശേഷം സ്റ്റാൻഡിൽ ചെറുതും വലുതുമായ പത്തോളം അപകടമാണുണ്ടായത്. അരുണിമയുടെ മരണത്തിനുശേഷം സ്റ്റാൻഡിൽ പൊലീസ് ഇടപെട്ട് വൻ ഗതാഗത ക്രമീകരണമാണ് നടപ്പാക്കിയത്. സ്റ്റാൻഡിലൂടെ ബസുകൾ തലങ്ങും വിലങ്ങും ഓടുന്നതാണ് അപകടകാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതേതുടർന്നു ബസുകൾ കിഴക്കുവശത്തെ വാതിലിലൂടെ പ്രവേശിച്ച് പോപ്പ് മൈതാനത്തിനു മുന്നിലൂടെ പുറത്തിറങ്ങാൻ സൗകര്യമൊരുക്കി. ഇടക്കാലത്ത് ബസുകൾ നിയന്ത്രിക്കുന്നതിന് പൊലീസും സ്റ്റാൻഡിലുണ്ടായിരുന്നു. എന്നാൽ, അപകടത്തിൽനിന്ന് ശ്രദ്ധമാറിയതോടെ പൊലീസും പിൻവാങ്ങി. പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും അപകടമുണ്ടായി. സ്റ്റാൻഡിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് പള്ളിക്കത്തോട് മങ്ങാക്കരയിൽ ശാന്തമ്മക്കാണ് (70) അന്ന് പരിക്കേറ്റത്. ഇതിന് തൊട്ടുമുമ്പ് സമാനരീതിയിൽ ബസിടിച്ച് പുതുപ്പള്ളി മുളഞ്ഞിയിൽ പാപ്പ​െൻറ ഭാര്യ മറിയയും ( 70), 2005ൽ കൈപ്പുഴ ശാസ്ത്രാങ്കൽ കാവിൽപറമ്പിൽ അന്നമ്മയും (65) മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.